'289 തരം വിഭവങ്ങൾ, പ്ലേറ്റിന് 2500 രൂപ വരുന്ന ഭക്ഷണം'; കല്യാണ ധൂർത്ത് കുറയ്ക്കാൻ പാകിസ്താനിലെ നിയമം കൊണ്ടുവരണമെന്ന് കോൺഗ്രസ് എംപി

എംപിമാർ ഈ വിഷയത്തിൽ മാതൃക കാണിക്കണമെന്നും ജനങ്ങൾ പിന്തുടരുമെന്നും അതിന് നിയമമല്ല, മനസ്സുറപ്പാണ് വേണ്ടതെന്നും സ്പീക്കർ

Update: 2022-03-31 07:23 GMT
Advertising

രാജ്യത്തെ കല്യാണ ധൂർത്ത് കുറയ്ക്കാൻ പാകിസ്താനിലുള്ളത് പോലെ നിയമം കൊണ്ടുവരണമെന്ന് കോൺഗ്രസ് എംപി. കല്യാണ ചടങ്ങുകളിൽ 50 പേരെ മാത്രം പങ്കെടുപ്പിക്കാനും ഭക്ഷ്യവിഭവങ്ങൾ ചുരുക്കാനും നിഷ്‌കർശിക്കുന്ന നിയമം കൊണ്ടുവരണമെന്ന് പഞ്ചാബിലെ ഖാദൂർ സാഹിബിൽനിന്നുള്ള എംപി ജസ്ബീർ സിങ് ഗില്ലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാറിന് ഒരു ചെലവുമില്ലാത്ത നിയമം ദശലക്ഷകണക്കിന് പേർക്ക് ആശ്വാസമാകുമെന്നും പാകിസ്താനിലും അഫ്ഗാനിലും അത്തരം നിയമങ്ങളുണ്ടെന്നും അദ്ദേഹം ലോകസഭയിലെ ശൂന്യവേളയിൽ സംസാരിക്കവേ പറഞ്ഞു.

ചില കല്യാണ സദ്യകളിൽ 289 തരം വിഭവങ്ങളുണ്ടെന്നും പ്ലേറ്റിന് 2500 രൂപ വരുന്ന ഭക്ഷണമാണ് നൽകുന്നതെന്നും കല്യാണ സദ്യയുടെ മെനു കാർഡുമായെത്തി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അതിഥികളുടെ എണ്ണം ചുരുക്കന്നതോടൊപ്പം ഭക്ഷ്യവിഭവങ്ങളുടെ എണ്ണം 11 ആക്കി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ജനപ്രതിനിധികളെന്ന നിലയിൽ നാം എംപിമാർ ഈ വിഷയത്തിൽ മാതൃക കാണിക്കണമെന്നും ജനങ്ങൾ പിന്തുടരുമെന്നും അതിന് നിയമമല്ല, മനസ്സുറപ്പാണ് വേണ്ടതെന്നും സ്പീക്കർ ഓം ബിർള പറഞ്ഞു.

'289 dishes, food worth Rs 2,500 per plate'; Congress MP calls for law in Pakistan to limit wastage of money and resources in wedding 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News