77 മീറ്റര്‍ നീളം, 10 മീറ്റര്‍ വീതി; കടലിന് മീതെ കാഴ്ചകള്‍ കണ്ട് നടക്കാന്‍ കന്യാകുമാരിയില്‍ കണ്ണാടിപ്പാലം തുറന്നു
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്
കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്ലാസ് പാലം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി, മുഖ്യമന്ത്രിയുടെ ഭാര്യ ദുർഗ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തത്.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയാണ് 25 വര്‍ഷം മുന്‍പ് തിരുവള്ളുവര്‍ പ്രതിമ സ്ഥാപിക്കുന്നത്. 37 കോടി മുതല്‍മുടക്കിയാണ് തമിഴ്നാട് സര്‍ക്കാര്‍ കണ്ണാടിപ്പാലം നിര്‍മിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനാവുന്ന തരത്തിലാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്.
നേരത്തെ, കന്യാകുമാരി ബോട്ട് ജെട്ടിയിൽ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടർന്ന് തിരുവള്ളുവർ പ്രതിമയിലേക്കും യാത്ര ചെയ്യാൻ വിനോദസഞ്ചാരികൾക്ക് ഫെറി സർവീസ് ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഗ്ലാസ് പാലം വന്നതോടെ രണ്ട് സ്മാരകളിലേക്കും എളുപ്പത്തിലെത്തിച്ചേരാന്‍ സാധിക്കും. കൂടാതെ യാത്രാസമയം കുറയ്ക്കുകയും ചെയ്യും. കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
அய்யன் வள்ளுவர் சிலையை விவேகானந்தர் பாறையுடன் இணைக்கக் கடல் நடுவே அமைக்கப்பட்டுள்ள கண்ணாடி இழைப் பாலம் திறப்பு,
— M.K.Stalin (@mkstalin) December 30, 2024
பல்வேறு வகைகளிலும் குறள்நெறி பரப்பும் தகைமையாளர்களுக்குச் சிறப்பு,
அறிவார்ந்தோரின் கருத்துச் செறிவுமிக்க பேச்சில் வள்ளுவத்தின் பயன் குறித்த பட்டிமன்றம் - என “வள்ளுவம்… pic.twitter.com/EmATLQhPLh