ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഇന്നിത് രണ്ടാമത്തെ ദുരന്തമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. നേരത്തെ ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു

Update: 2022-10-04 16:21 GMT
Advertising
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 45-50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. പൗരി ഗർവാൾ ജില്ലയിൽ നടന്ന സംഭവം എ.എൻ.ഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ബസ് 500 മീറ്റർ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തിൽപ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡി.ജി.പി അശോക് കുമാർ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും പരമാവധി സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. നാട്ടുകാർ രക്ഷപ്രവർത്തനങ്ങളിൽ ഏറെ സഹകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.



ഇന്നിത് രണ്ടാമത്തെ ദുരന്തമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. നേരത്തെ ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഗഢ്‌വാളിലുണ്ടായ ഹിമപാതത്തിൽ കണ്ടെത്താനുള്ളത് 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടത്തിൽപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ പത്തു ട്രെയിനീ മൗണ്ടനേഴ്‌സാണ് കൊല്ലപ്പെട്ടത്. ദ്രൗപതി ദണ്ഡ 2 കൊടുമുടിയിലുണ്ടായ ഹിമാപാതത്തിൽ ആകെ 28 പർവതാരോഹകരാണ് കുടുങ്ങിയത്. ഇവരെല്ലാവരും ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ്.

രാവിലെ ഒമ്പത് മണിയോടെയാണ് സംഘത്തിന് മേൽ ഹിമപാതമുണ്ടായത്. 16,000 അടി ഉയരത്തിൽ വെച്ചാണ് സംഭവം നടന്നത്. ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തിയതായി ദുരിതാശ്വാസ ഉദ്യോഗസ്ഥൻ അറിയിച്ചു. 13000 അടി ഉയരത്തിലുള്ള ഹെലിപാഡിൽ നിന്ന് ഡെറാഡൂണിലേക്കാണ് ഇവരെ കൊണ്ടുപോയത്.

A bus carrying 45-50 people overturned in Uttarakhand

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News