മഹാ കുംഭമേള: സർക്കാർ തയ്യാറെടുപ്പുകൾ അപര്യാപ്തമെന്ന് അഖിലേഷ് യാദവ്

സർക്കാരിന്റെ കെടുകാര്യസ്ഥതയെ തുറന്നുകാണിക്കുന്ന ആഘോഷമാകും ഈ വർഷത്തെ കുംഭമേളയെന്ന് അഖിലേഷ് പറഞ്ഞു.

Update: 2024-12-25 10:23 GMT
Advertising

ലക്‌നോ: പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളക്ക് വേണ്ട സർക്കാർ തയാറെടുപ്പുകളെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി സർക്കാർ തയാറെടുപ്പുകളിൽ വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ കെടുകാര്യസ്ഥതയെ തുറന്നുകാണിക്കുന്ന ആഘോഷമാകും ഈ വർഷത്തെ കുംഭമേളയെന്ന് അഖിലേഷ് പറഞ്ഞു.

യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളോ മുൻകരുതലുകളോ നടത്തിയിതട്ടില്ല. പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. ഹർഷവർധൻ ചക്രവർത്തിയുടെ പ്രതിമ നീക്കം ചെയ്യാൻ കാണിച്ച തിടുക്കം സർക്കാർ ജനങ്ങളുടെ കാര്യത്തിൽ കാണിക്കുന്നില്ല. ബിജെപി നേതാക്കൾ പണം സമ്പാദിക്കുന്ന തിരക്കിലാണെന്നും അഖിലേഷ് യാദവ് വിമർശിച്ചു.

കുംഭമേള നല്ല രീതിയിൽ നടക്കണമെന്നാണ് സമാജ്‌വാദി പാർട്ടി ആഗ്രഹിക്കുന്നത്. അതിനുവേണ്ടി സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും തങ്ങൾ തയാറാണ്. കുംഭമേള സുഗമമായി നടത്തുന്നതിൽ ബിജെപി സർക്കാരിന് വേണ്ടത്ര ശ്രദ്ധയിൽ. അവർ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. സുരക്ഷയൊരുക്കുന്നതിലും ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും സർക്കാർ ഇനിയും നടപടി വൈകിപ്പിക്കുകയാണെങ്കിൽ എസ്പി പ്രവർത്തകർ സ്വമേധയാ രംഗത്തിറങ്ങുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News