ആധാറും വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബിൽ രാജ്യസഭയും പാസാക്കി

കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് ബിൽ പാസാക്കിയത്.

Update: 2021-12-21 10:44 GMT
ആധാറും വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബിൽ രാജ്യസഭയും  പാസാക്കി
AddThis Website Tools
Advertising

ആധാറും വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബിൽ രാജ്യസഭയും  പാസാക്കി. ഇന്നലെ ലോക്സഭയില്‍‌ ഈ ബില്ല് പാസാക്കിയിരുന്നു. കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ  പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് ബിൽ പാസാക്കിയത്. കഴിഞ്ഞ ദിവസം ലോക്സഭയിലും ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. 

ആധാറും വോട്ടർ പട്ടികയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദമാണ് കഴിഞ്ഞ ദിവസം നടന്നത്. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആധാർ നിര്‍ബന്ധമാക്കരുതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ്, തൃണമൂൽ, ബി.എസ്.പി, ആർ.എസ്.പി അംഗങ്ങൾ എതിർത്തത്.

തെരഞ്ഞെടുപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്നാണ് സര്‍ക്കാര്‍ല വാദം. ഇരട്ട വോട്ട് തടയാൻ ഭേദഗതി മൂലം കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News