അമരീന്ദർ സിംഗിനെ മാറ്റിയത് സർക്കാരിനെ ഡൽഹിയിൽ നിന്നും ബി.ജെ.പി നിയന്ത്രിച്ചതിനാൽ: പ്രിയങ്ക ഗാന്ധി

Update: 2022-02-13 17:34 GMT
Advertising


പഞ്ചാബിൽ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ മാറ്റാൻ കാരണം അത് ഡൽഹിയിലുള്ള ബി.ജെ.പി നേതാക്കൾ നിയന്ത്രിച്ചതിനാലാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.


ആം ആദ്മി പാർട്ടിക്കെതിരെയും പ്രിയങ്ക ഗാന്ധി രൂക്ഷമായ വിമർശനമുയർത്തി. ഡൽഹിയിലെ ആം ആദ്മി സർക്കാർ ഒന്നും ചെയ്തില്ലെന്നും അതൊരു പരാജയമാണെന്നും അവർ വിമർശിച്ചു.


" നമുക്കിവിടെ കഴിഞ്ഞ അഞ്ച് വർഷം ഒരു സർക്കാറുണ്ടായിരുന്നു. ആ സർക്കാരിന് ചില ന്യൂനതകളുമുണ്ടായിരുന്നു. എന്നാൽ അതിന് പാതിവഴിയിൽ വഴി നഷ്ടമായി" അമരീന്ദർ സിംഗിന്റെ കാലഘട്ടത്തെ പരോക്ഷമായി വിമർശിച്ച് കൊണ്ട് പ്രിയങ്ക പറഞ്ഞു.


" ഇടക്കാലത്ത് ആ സർക്കാരിന്റെ പഞ്ചാബിൽ നിന്നും പ്രവർത്തിക്കുന്നത് അവസാനിപ്പിച്ചു. സർക്കാർ ഡൽഹിയിൽ നിന്നും പ്രവർത്തിക്കാൻ തുടങ്ങുകയും അത് തന്നെ കോൺഗ്രസിന്റേതല്ല ബി.ജെ.പിയുടേതാണ്." - അവർ പറഞ്ഞു.


News Summary : Amarinder replaced as his govt was being run by BJP from Delhi, says Priyanka


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News