പൗരത്വനിയമം നടപ്പാക്കുമെന്ന് അമിത് ഷാ

''മമതാ ദീദി, നുഴഞ്ഞുകയറ്റം തുടരണമെന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്? പക്ഷെ സിഎഎ ഒരു യാഥാർഥ്യമാണ്, അതൊരു യാഥാർഥ്യമായിത്തന്നെ തുടരും ടിഎംസിക്ക് അതിനെതിരെ ഒന്നും ചെയ്യാനാവില്ല''

Update: 2022-05-05 16:31 GMT
Advertising

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് തരംഗം അവസാനിക്കുമ്പോൾ നിയമം നടപ്പാക്കും. ബംഗാളിലെ സിലിഗുരിയിൽ ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമർശം.

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി കിംവദന്തി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''ഞാനിന്ന് വടക്കൻ ബംഗാളിലെത്തി. സിഎഎ നടപ്പാക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. എന്നാൽ കോവിഡ് തരംഗം അവസാനിച്ചാൽ സിഎഎ നടപ്പാക്കും''-അമിത് ഷാ പറഞ്ഞു.

''മമതാ ദീദി, നുഴഞ്ഞുകയറ്റം തുടരണമെന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്? പക്ഷെ സിഎഎ ഒരു യാഥാർഥ്യമാണ്, അതൊരു യാഥാർഥ്യമായിത്തന്നെ തുടരും ടിഎംസിക്ക് അതിനെതിരെ ഒന്നും ചെയ്യാനാവില്ല''-അമിത് ഷാ വ്യക്തമാക്കി.

ഇതിന് പിന്നാലെ അമിത് ഷാക്ക് മറുപടിയുമായി മമതാ ബാനർജി രംഗത്തെത്തി. ''ഇത് അവരുടെ ആസൂത്രിത പദ്ധതിയാണ്. എന്തുകൊണ്ടാണ് അവർ ബിൽ പാർലമെന്റിൽ കൊണ്ടുവരാത്തത്? 2024ൽ അവർ അധികാരത്തിലെത്തില്ല. ഏതെങ്കിലും പൗരന്റെ അവകാശം ഹനിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ഐക്യമാണ് നമ്മുടെ ശക്തി. ഒരു വർഷത്തിന് ശേഷമാണ് അദ്ദേഹം എത്തിയത്. ഓരോ തവണ വരുമ്പോൾ അവർ മോശമായി സംസാരിക്കാറുണ്ട്''- മമത പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News