ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചു; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ കുത്തിക്കൊന്നു

രമ്യശ്രീയും ശശികൃഷ്ണയും ആറു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ, ഓട്ടമൊബൈല്‍ കടയിലാണ് ജോലിചെയ്തിരുന്നത്. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അടുത്തിടെ ശശികൃഷ്ണ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

Update: 2021-08-16 10:23 GMT
Advertising

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്നു. സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിനി രമ്യശ്രീ (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ശശികൃഷ്ണ (22)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച, കാകനി റോഡില്‍കൂടി രമ്യശ്രീ നടക്കുമ്പോള്‍ ശശികൃഷ്ണ ബൈക്കിലെത്തി കയറാന്‍ ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചപ്പോള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് രമ്യശ്രീയുടെ കഴുത്തിലും വയറിലും തുടരെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശശികൃഷ്ണയും ശ്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

രമ്യശ്രീയും ശശികൃഷ്ണയും ആറു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ, ഓട്ടമൊബൈല്‍ കടയിലാണ് ജോലിചെയ്തിരുന്നത്. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അടുത്തിടെ ശശികൃഷ്ണ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെയാണ് ഒരു ദളിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതെന്ന് ടി.ഡി.പി ജനറല്‍ സെക്രട്ടറി നാരാ ലോകേഷ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News