അസമിൽ ബീഫ് നിരോധിച്ചു
ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതൽ ബീഫ് വിളമ്പരുതെന്നാണ് നിർദേശം.
Update: 2024-12-04 14:00 GMT
ഗുവാഹതി: അസമിൽ ബീഫ് നിരോധിച്ച് സർക്കാർ. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതൽ ബീഫ് വിളമ്പരുതെന്നാണ് നിർദേശം. നേരത്തെ ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് നിരോധിച്ചിരുന്നു.
ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാൻ അസം കോൺഗ്രസിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അല്ലെങ്കിൽ പാകിസ്താനിൽ പോയി സ്ഥിരതാമസമാക്കണമെന്നും അദ്ദേഹം പറഞ്ഞു.