ഗോവയിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂട്ടരാജി; അഞ്ചു പേര്‍ പാര്‍ട്ടി വിട്ടു

തുടക്കത്തിലെ കല്ലുകടിച്ച ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുകയാണ്

Update: 2022-01-22 01:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗോവയിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂട്ടരാജി. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കരുടെ മകൻ ഉത്പൽ പരീഖർ ഉൾപ്പടെ അഞ്ച് നേതാക്കൾ പാർട്ടി വിട്ടു.

തുടക്കത്തിലെ കല്ലുകടിച്ച ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുകയാണ്. ഒറ്റരാത്രി കൊണ്ട് ഗോവ ബി.ജെ.പിയിലെ അഞ്ച് പ്രമുഖർ ബി.ജെ.പി വിമതരായി. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ, മുൻമന്ത്രി ദീപക് പോസ്കർ, ഡെപ്യൂട്ടി സ്പീക്കർ ഇസിഡോർ ഫെർണാണ്ടസ്, മഹിളാ വിഭാഗം അധ്യക്ഷ സാവിത്രി ഖവേൽക്കർ , മുൻ മുഖ്യമന്ത്രി മനോഹർ പരീക്കരുടെ മകൻ ഉത്പൽ പരീഖർ എന്നിവർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കും. പനാജിയിൽ നിന്ന് തന്നെ ജനവധി തേടുമെന്ന് ഉത്പൽ പരീഖർ വ്യക്തമാക്കി. ഉത്പാലിന് സീറ്റ് വാഗ്ദാനം ചെയ്ത് ആംആദ്മി പാർട്ടിയും ശിവസേനയും രംഗത്തുണ്ട്. മനോഹർ പരീഖറോട് ബി.ജെ.പി വഞ്ചന കാട്ടിയെന്ന പ്രചാരണവും എ.എ.പി ഉയർത്തുന്നു. 2017ൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഭരണം പിടിച്ച ഓപ്പറേഷൻ താമരയുടെ ക്ഷീണം മാറ്റി. ഇത്തവണ ഒറ്റയ്ക്ക് ഭരണം പിടിക്കാൻ പദ്ധതിയിടുന്ന ബി.ജെ.പിക്ക് നേതാക്കളുടെ കൂട്ടരാജി കാര്യങ്ങൾ എളുപ്പമാക്കില്ലെന്ന് വ്യക്തം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News