ബി.ജെ.പി നേതാവ് പ്രിയ ചൗധരിയും കോണ്‍ഗ്രസ് നേതാവ് പവന്‍ ശര്‍മയും ആം ആദ്മിയില്‍ ചേര്‍ന്നു

ഡല്‍ഹിയിലെ ഗോണ്ട നിയമസഭാ മണ്ഡലത്തിലെ നേതാവാണ് പവന്‍ ശര്‍മ

Update: 2022-03-07 01:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബി.ജെ.പി നേതാവ് പ്രിയ ചൗധരിയും കോണ്‍ഗ്രസ് നേതാവ് പവന്‍ ശര്‍മയും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പ്രവർത്തനങ്ങളിൽ സ്വാധീനം ചെലുത്തിയാണ് നിരവധി പേർ എ.എ.പിയിൽ ചേരുന്നതെന്ന് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എ.എ.പി നേതാവ് ദുർഗേഷ് പഥക് പറഞ്ഞു.

''ഡൽഹിയിലെ എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനമാണ് കേജ്‌രിവാൾ അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ പ്രവർത്തനത്തിന്റെ സ്വാധീനത്തിൽ നിരവധി പേർ ആം ആദ്മി പാർട്ടിയിൽ ചേരുന്നുണ്ട്. ഇന്ന് പ്രിയ ചൗധരി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്'' ഡല്‍ഹിയില്‍ ഞായറാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പഥക് പറഞ്ഞു. 2011-12ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയ ചൗധരി ബി.ജെ.പിയുടെ ദേശീയ മീഡിയ പാനല്‍ അംഗവും തലസ്ഥാനത്തെ മഹിളാ മോര്‍ച്ച സെക്രട്ടറിയുമായിരുന്നു. ഡല്‍ഹിയിലെ ഗോണ്ട നിയമസഭാ മണ്ഡലത്തിലെ നേതാവാണ് പവന്‍ ശര്‍മ.

ബി.ജെ.പിയില്‍ പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തിലുള്ള ആദരവും ലഭിക്കുന്നില്ലെന്ന് പ്രിയ ചൗധരി കുറ്റപ്പെടുത്തി. ''ഇന്ന് എനിക്ക് പാർട്ടിയിൽ സ്ഥാനം ലഭിച്ചതിൽ ആം ആദ്മി പാർട്ടിയോട് ഞാന്‍ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് ഒരുപാട് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഞങ്ങള്‍ പെറ്റി പൊളിറ്റിക്സിന് ഇരയായി. ബി.ജെ.പിയില്‍ പ്രവര്‍ത്തകര്‍ക്ക് ഒരു ബഹുമാനവും ലഭിക്കുന്നില്ല. എഎപിയിൽ ചേരുന്നതിലൂടെ, എനിക്ക് ഒരു വലിയ മാറ്റത്തിന്റെ ഭാഗമാകാൻ കഴിയും, എന്‍റെ ഊർജം പാഴാക്കുന്നതിന് പകരം ഞാൻ അതിനെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകും'' പ്രിയ പറഞ്ഞു.

അതേസമയം, എഎപിയുടെ ഡൽഹിയുടെ ദ്രുതഗതിയിലുള്ള വികസനം തന്നെ ആകർഷിച്ചതായി പവൻ ശർമ്മ പറഞ്ഞു.''ഡൽഹിയിൽ ആം ആദ്മി പാർട്ടി നടത്തിയ ദ്രുതഗതിയിലുള്ള വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഇന്ന് ഞാൻ പാർട്ടിയിൽ ചേരുന്നത്. അഴിമതി അവസാനിപ്പിക്കാനുള്ള അതിന്‍റെ പ്രചാരണത്തിൽ ചേർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എംസിഡിയിൽ നിന്ന് അഴിമതി ഇല്ലാതാക്കുകയും അവിടെയും എഎപി സർക്കാർ ഉണ്ടാക്കുകയും ചെയ്യും'' പവന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News