വെജ് ബിരിയാണിയിൽ ചിക്കന്റെ എല്ല്; റെസ്റ്റോറന്റ് ഉടമയ്ക്കെതിരെ കേസ്

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ്

Update: 2022-12-28 05:05 GMT
Editor : Lissy P | By : Web Desk
വെജ് ബിരിയാണിയിൽ ചിക്കന്റെ എല്ല്; റെസ്റ്റോറന്റ് ഉടമയ്ക്കെതിരെ കേസ്
AddThis Website Tools
Advertising

ഇൻഡോർ: ഓർഡർ ചെയ്ത വെജിറ്റബിൾ ബിരിയാണിയിൽ ചിക്കന്റെ എല്ല്. ഉപഭോക്താവിന്റെ പരാതിയിൽ ഹോട്ടൽ ഉടമക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പരാതിക്കാരനായ ആകാശ് ദുബൈ സസ്യാഹാരിയാണ്. വിജയ് നഗർ ഏരിയയിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ആകാശ് വെജ് ബിരിയാണിയാണ് ഓർഡർ ചെയ്തത്. എന്നാൽ ബിരിയാണി എത്തിയപ്പോൾ പ്ലേറ്റിൽ ചിക്കന്റെ എല്ലുകളും കണ്ടെത്തുകയായിരുന്നു.

റസ്റ്റോറന്റ് മാനേജരോടും സ്റ്റാഫിനോടും അദ്ദേഹം ഇത് സംബന്ധിച്ച് പരാതിപ്പെട്ടു. തുടർന്ന് അവർ ആകാശിനോട് മാപ്പ് പറയുകയും ചെയ്തു. എന്നാൽ ആകാശ് വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ സെക്ഷൻ 298 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സമ്പത്ത് ഉപാധ്യായ എഎൻഐയോട് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News