'തിയ്യതി മാറ്റാതെ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാനാകുമോ?'; സോഷ്യലിസ്റ്റ്, സെക്യുലർ പദങ്ങൾ നീക്കണമെന്ന ഹരജിയിൽ സുപ്രിംകോടതി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ പദങ്ങൾ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്‌മണ്യൻ സാമിയാണ് ഹര്‍ജി നല്‍‍കിയത്

Update: 2024-02-09 10:32 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ പദങ്ങൾ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജിയില്‍ വാദം കേട്ട് സുപ്രിംകോടതി. ബിജെപി മുൻ എംപി സുബ്രഹ്‌മണ്യൻ സാമി നൽകിയ ഹരജിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഹരജിയില്‍ ഏപ്രിൽ അവസാന വാരം വീണ്ടും വാദം കേള്‍‌ക്കും. 

വാദം കേൾക്കലിനിടെ, ഭരണഘടനയുടെ തിയ്യതി മാറ്റാതെ ആമുഖം ഭേദഗതി ചെയ്യാനുള്ള വകുപ്പുണ്ടോ എന്ന് കോടതി ചോദിച്ചു. ഇത് അക്കാദമികമായ ചോദ്യമാണെന്നും ബഞ്ച് വ്യക്തമാക്കി.  'ഈ നിയമനിർമാണ സഭ 1949 നവംബർ 26ന് ഭരണഘടനയെ നിയമമാക്കി' എന്നാണ് ഭരണഘടനയുടെ ആമുഖത്തിലെ അവസാനത്തിൽ പറയുന്നത്. ആ തിയ്യതി (1949 നവംബർ 26) മാറ്റാതെ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാമോ എന്നാണ് കോടതി ചോദിച്ചത്.

ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ചേർത്തത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സ്വാമി ഹർജിയിൽ ആരോപിക്കുന്നത്. ആമുഖം ഭരണഘടനയുടെ അവിഭാജ്യഘടകമാണ് എന്നും അതിൽ മാറ്റം പാടില്ല എന്നും കേശവാനന്ദ ഭാരത കേസിൽ സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥക്കാലത്ത് (1976) 42-ാം ഭേദഗതി ആയാണ് ആമുഖത്തിൽ ഭേദഗതി വരുത്തിയിരുന്നത്. 1995ലെ യൂണിയൻ ഗവൺമെന്റ് വിഎസ് എൽഐസി ഓഫ് ഇന്ത്യ കേസിൽ ആമുഖം ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്ന് സുപ്രിം കോടതി ആവർത്തിച്ചിരുന്നു.

സ്വാമിയുടെ ഹർജിക്കെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം ഹരജി നൽകിയിട്ടുണ്ട്. ഭരണഘടനയുടെ പൈതൃക സവിശേഷതാണ് സോഷ്യലിസവും സെക്യുലറിസവുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News