ഡൽഹിയിൽ നിയന്ത്രണംവിട്ട കാർ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം

ഗുലാബി ബാഗിൽ ലീലാവതി സ്‌കൂളിന് സമീപം ഇന്ന് രാവിലെയോടെയായിരുന്നു സംഭവം

Update: 2022-12-18 14:14 GMT
ഡൽഹിയിൽ നിയന്ത്രണംവിട്ട കാർ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം
AddThis Website Tools
Advertising

ന്യൂഡൽഹി; ഡൽഹിയിൽ നിയന്ത്രണം വിട്ട കാർ കുട്ടികൾക്കിടയിലേക്ക് പാഞ്ഞു കയറി അപകടം. ഗുലാബി ബാഗിൽ ലീലാവതി സ്‌കൂളിന് സമീപം ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.

ഫുട്പാത്തിൽ നിൽക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്കാണ് മാരുതി ബ്രസ്സ പാഞ്ഞു കയറിയത്. പത്തും നാലും ആറും വയസ്സുള്ള കുട്ടികൾക്കാണ് പരിക്ക്. ഇതിൽ രണ്ടുപേർ അപകടനില തരണം ചെയ്തു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടർന്ന് കാറിലുണ്ടായിരുന്നവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ടയർ പൊട്ടിയതിനാൽ ഇതിന് കഴിഞ്ഞില്ല. തുടർന്ന് ഡ്രൈവർ ഗജേന്ദറുൾപ്പടെ കാറിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.

ഡ്രൈവിംഗ് പഠിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും സമീപത്ത് സ്‌കൂൾ ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും ഇയാൾ വകവച്ചില്ലെന്നും ഇവർ പറയുന്നു. അപകടത്തെ തുടർന്ന് കാർ നാട്ടുകാർ തല്ലിപ്പൊളിച്ചു. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News