മെഡിക്കൽ വിദ്യാർഥികൾക്ക് ചരക പ്രതിജ്ഞ നിർബന്ധമാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ
പുതുതായി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എതിർപ്പുകൾ അവഗണിച്ചാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
Update: 2022-04-02 07:21 GMT
മെഡിക്കൽ വിദ്യാർഥികൾ ചികിത്സാരംഗത്തേക്ക് കടക്കുംമുമ്പ് ചരക പ്രതിഞ്ജയെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. പുതുതായി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എതിർപ്പുകൾ അവഗണിച്ചാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
ഹിപ്പോക്രാറ്റിക് പ്രതിഞ്ജ ഒഴിവാക്കാൻ ആലോചനയില്ലെന്ന് മൂന്നു ദിവസം മുമ്പ് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചരക പ്രതിജ്ഞ നിർബന്ധമാക്കി മെഡിക്കൽ കമ്മീഷൻ തീരുമാനമെടുത്തിരിക്കുന്നത്.