'ഗാന്ധിയേയോ ഗോഡ്‌സെയോ തിരഞ്ഞെടുക്കാന്‍ കഴിയില്ല' : ബിജെപി സ്ഥാനാര്‍ഥി അഭിജിത് ഗംഗോപാധ്യായയുടെ പരാമര്‍ശം വിവാദത്തില്‍

മഹാത്മാവിന്റെ പൈതൃകം സ്വന്തമാക്കാന്‍ ഒരു ശ്രമവും നടത്താത്തവര്‍ സ്ഥാനാര്‍ഥിത്വം ഉടന്‍ പിന്‍വലിക്കണമെന്ന് ജയ്റാം രമേശ്

Update: 2024-03-26 05:37 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ ബിജെപിയില്‍ ചേര്‍ന്ന അഭിജിത് ഗംഗോപാധ്യായയുടെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മാഹത്മാ ഗാന്ധിയേയും നാഥുറാം ഗോഡ്‌സയേയും കുറിച്ച് അഭിജിത് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അദ്ദേഹത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ താംലുക്ക് മണ്ഡലത്തില്‍ നിന്നാണ് അഭിജിത് ജനവിധി തേടുന്നത്.

ഒരു ബംഗാളി ചാനലില്‍ സംസാരിക്കവെ അഭിജിത് ഗംഗോപാധ്യായ നടത്തിയ 'ഗാന്ധിയേയോ ഗോഡ്‌സെയോ തിരഞ്ഞെടുക്കാന്‍ കഴിയില്ല' എന്ന പരാമര്‍ശമാണ് വിവാദത്തിലായത്. 'അഭിഭാഷകവൃത്തിയില്‍ നിന്നുള്ള ഒരാളെന്ന നിലയില്‍, കഥയുടെ മറുവശം മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കണം. മഹാത്മാഗാന്ധിയെ കൊല്ലാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് അറിയാന്‍ എനിക്ക് അദ്ദേഹത്തിന്റെ (നാഥുറാം ഗോഡ്സെയുടെ) രചനകള്‍ വായിക്കുകയും മനസ്സിലാക്കുകയും വേണം. അതുവരെ എനിക്ക് ഗാന്ധിയെയും ഗോഡ്സെയെയും തിരഞ്ഞെടുക്കാന്‍ കഴിയില്ല.' എന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

പ്രസ്താവന വിവാദമായതോടെ അഭിജിത്തിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് രംഗത്ത്‌വന്നു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നും രാജിവച്ച് പ്രധാനമന്ത്രിയുടെ അനുഗ്രഹത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപി സ്ഥാനാര്‍ഥിയായ അദ്ദേഹം ഇപ്പോള്‍ ഗാന്ധിയേയാ ഗോഡ്‌സെയേയോ തിരഞ്ഞെടുക്കാനാവില്ലെന്ന് പറയുന്നത് ദയനീയമാണ്.

ഇത് തീര്‍ത്തും അസ്വീകാര്യമാണ്, മഹാത്മാവിന്റെ പൈതൃകം സ്വന്തമാക്കാന്‍ ഒരു ശ്രമവും നടത്താത്തവര്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഉടന്‍ പിന്‍വലിക്കണമെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. അടുത്തിടെയാണ് ഔദ്യോഗിക സ്ഥാനം രാജിവച്ച് അഭിജിത് ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ ലോക്‌സഭാ തെരഞ്ഞടെുപ്പില്‍ ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News