ഒമിക്രോൺ; കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലികൾ നിർത്തിവെച്ചു
ഗോവ,മണിപ്പൂർ,പഞ്ചാബ്,ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി/മാർച്ച് മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്
ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ റാലികൾ നിർത്തിവെച്ച് കോൺഗ്രസ്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് വ്യാപിക്കുകയാണെന്നും ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഘടകങ്ങളോട് റാലി പോലെയുള്ള കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നിർത്തിവെക്കാൻ നിർദേശിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.
ഉത്തർപ്രദേശിൽ നടത്താൻ തീരുമാനിച്ചിരുന്ന മാരത്തോൺ മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റുള്ള പാർട്ടികളും നടത്താൻ തീരുമാനിച്ചിരിക്കുന്ന റാലികൾ നിർത്തിവെക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇലക്ഷൻ കമ്മീഷന് കത്തയച്ചു.ഓൺലൈൻ വഴിയുള്ള പ്രചാരണത്തിന് മുൻഗണന നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
ഗോവ,മണിപ്പൂർ,പഞ്ചാബ്,ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി/മാർച്ച് മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.