ഇനി രാഷ്ട്രീയത്തിന്‍റെ ക്രീസില്‍; ഹര്‍ഭജന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

പഞ്ചാബില്‍ നിന്ന് ആം ആദ്മി പാർട്ടിയുടെ നോമിനിയായാണ് ഹർഭജൻ രാജ്യ സഭയിലെത്തുന്നത്

Update: 2022-07-19 10:16 GMT
ഇനി രാഷ്ട്രീയത്തിന്‍റെ ക്രീസില്‍; ഹര്‍ഭജന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
AddThis Website Tools
Advertising

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിങ് രാജ്യ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്‍റിന്‍റെ മൺസൂൺ സെഷന്‍റെ ആദ്യ ദിനത്തിലാണ് പഞ്ചാബിൽ നിന്നുള്ള അംഗമായി ഹർഭജൻ  സത്യപ്രതിജ്ഞ ചെയ്തത്. ആം ആദ്മി പാർട്ടിയുടെ നോമിനിയായാണ് ഹർഭജൻ രാജ്യ സഭയിലെത്തുന്നത്.  ഹർഭജനൊപ്പം മറ്റ് 25 പുതിയ അംഗങ്ങളും കഴിഞ്ഞ ദിവസം   സത്യ പ്രതിജ്ഞ ചെയ്തു.

മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ മകൾ മിസ ഭാരതി, ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തവരിലെ മറ്റു പ്രമുഖർ. കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗമായ പി.ടി ഉഷയും തമിഴ്‌നാട്ടിൽ നിന്നുള്ള ഇളയരാജയും ഇന്നലെ സത്യപ്രതിജ്ഞക്ക് എത്തിയില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News