കനത്ത ചൂടിൽ വെന്തുരുകി ഡൽഹി; താപനില സാധാരണയെക്കാൾ 10 ഡിഗ്രി കൂടൂതൽ
ഡൽഹി നഗരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. നരേല മേഖലയിൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
ന്യൂഡൽഹി: കനത്ത ചൂടിൽ വെന്തുരുകി തലസ്ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാൾ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ താപനില 42 ഡിഗ്രി വരെ ഉയർന്നു. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
ഡൽഹി നഗരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. നരേല മേഖലയിൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ഇത് സാധാരണ താപനിലയെക്കാൾ 10 ഡിഗ്രി കൂടുതലാണ്.
ഡൽഹിയിലെ ചില പ്രദേശങ്ങളിൽ അടുത്ത രണ്ടു ദിവസം ചൂടുതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകി. കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.
മാർച്ചിൽ മഴ കുറഞ്ഞതാണ് ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. സാധാരണ മാർച്ചിൽ 15.9 മില്ലീ മീറ്റർ വരെ മഴ ലഭിക്കാറുണ്ട്.