ഡോ. റഈസുദ്ദീൻ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ്
2024-28 കാലയളവിലേക്കാണ് ചുമതല
Update: 2024-06-30 04:04 GMT
നാഗ്പുർ: വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി പശ്ചിമ ബംഗാളിൽനിന്നുള്ള ഡോ. റഈസുദ്ദീൻ തെരഞ്ഞെടുക്കപ്പെട്ടു.
നാഗ്പുരിൽ ചേർന്ന ഫെഡറൽ ജനറൽ കൗൺസിൽ യോഗത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. 2024-28 കാലയളവിലേക്കാണ് ചുമതല.