കോവിഡ് വ്യാപനത്തിനിടെ റാലികളും റോഡ് ഷോയും വേണോ?; തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്ന്

കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുക്കും. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Update: 2022-01-22 02:26 GMT
Advertising

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം തുടരണമോ എന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനമെടുക്കും. കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുക്കും. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.

അതേസമയം ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് നടക്കാനിരിക്കെ പ്രചാരണരംഗം ചൂടുപിടിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് യു.പിയിലെ ക്രെയാനയിൽ വീടുകയറി പ്രചാരണം നടത്തും. ഷാമിലിലും ഭാഗ്പത്തിലും പാർട്ടി പ്രവർത്തകരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ നേതാക്കളുടെ കൂടുമാറ്റവും തുടരുകയാണ്. ഗോവയിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീഖറുടെ മകൻ ഉത്പൽ പരീഖർ അടക്കം ആറ് നേതാക്കൾ ബി.ജെ.പി വിട്ടു. ഇവർ ആം ആദ്മി പാർട്ടിയിൽ ചേരുമെന്നാണ് സൂചന. മനോഹർ പരീഖർ മത്സരിച്ചിരുന്ന പനാജി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഉത്പൽ പാർട്ടി വിട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News