ഡിസ്കൗണ്ടില്‍ സാരി വില്‍പന; ഒരു സാരിക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി: വീഡിയോ വൈറല്‍

ആര്‍. വൈദ്യ എന്ന ഉപയോക്താവാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്

Update: 2023-04-25 02:15 GMT
Editor : Jaisy Thomas | By : Web Desk
Saree Sale

സാരിയെച്ചൊല്ലി നടന്ന തല്ല്

AddThis Website Tools
Advertising

ബെംഗളൂരു: ബെംഗളൂരുവിലെ മല്ലേശ്വരത്ത് വാര്‍ഷിക സാരി വില്‍പനക്കിടെ ഒരു സാരിക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മല്ലേശ്വരത്തെ മൈസൂര്‍ സില്‍ക്സില്‍ നടക്കുന്ന ഡിസ്കൗണ്ട് സാരി വില്‍പനയാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. ആര്‍. വൈദ്യ എന്ന ഉപയോക്താവാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.


ഒരു സാരി തന്നെ രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടതാണ് വഴക്കിന് കാരണമായത്. വാക്കേറ്റം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. സ്ത്രീകള്‍ തമ്മില്‍ പരസ്പരം മുടി വലിക്കുകയും ഇടിക്കുകയും ചെയ്തു. പിന്നീട് സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടാണ് ഒരുവിധത്തില്‍ വഴക്ക് തീര്‍ത്തത്. എന്നിട്ടും സ്ത്രീകള്‍ തമ്മില്‍ പരസ്പരം ചീത്ത വിളിക്കുന്നുണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ത്രീകളുടെ വലിയൊരു കൂട്ടം തന്നെ കടയ്ക്ക് അകത്തുണ്ടായിരുന്നു. ചിലര്‍ ഇതൊന്നും ശ്രദ്ധിക്കാതെ സാരി തെരഞ്ഞെടുക്കുന്നതിന്‍റെ തിരക്കിലായിരുന്നു.



നിമിഷനേരം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. "എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ഒന്നു തല തിരിച്ചു നോക്കുക പോലും ചെയ്യാതെ ഷോപ്പിംഗ് നടത്തുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നു." എന്നായിരുന്നു ഒരാള്‍ കമന്‍റ് ചെയ്തത്. "സാരി വെറുമൊരു വസ്ത്രമല്ല, അത് ഒരു വികാരമാണ്," എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ടെക്സ്റ്റൈല്‍സിന് തങ്ങളുടെ സാരിക്ക് വലിയ ഡിമാന്‍ഡാണെന്ന് കാണിക്കാന്‍ ഇതൊരു പരസ്യമായി ഉപയോഗിക്കാമെന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ നിര്‍ദേശം. "ഈ നാട്ടിൽ ഭൂമിക്കും പണത്തിനും സാരിക്കും വേണ്ടി പോരാടുന്നവരുണ്ട്" എന്നായിരുന്നു മറ്റൊരു കമന്‍റ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News