ദാവൂദ് ഇബ്രാഹിമിന്‍റെ പേരില്‍ തനിക്ക് വധഭീഷണി സന്ദേശം ലഭിച്ചെന്ന് സമീര്‍ വാങ്കഡെ

ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് വാങ്കഡെ ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്

Update: 2023-06-04 08:31 GMT

Sameer Wankhede

Advertising

മുംബൈ: തനിക്കും കുടുംബത്തിനും അധോലോക തലവന്‍ ദാവൂ​ദ് ​ഇബ്രാഹിമിന്റെ പേരിൽ വധഭീഷണി സന്ദേശം ലഭിച്ചെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മുൻ മേധാവി സമീർ വാങ്കഡെ. വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വധഭീഷണി സന്ദേശം വന്നതെന്ന് വാങ്കഡെ മുംബൈ പൊലീസിനെ അറിയിച്ചു.

ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് വാങ്കഡെ ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്. ആര്യൻ ഖാന്‍റെ അറസ്റ്റ് സംബന്ധിച്ച് ഷാരൂഖ് ഖാനുമായി നടത്തിയ ചാറ്റ് വാങ്കഡെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ പ്രതിയുടെ കുടുംബവുമായി ചാറ്റ് ചെയ്തതിലൂടെ ചട്ടലംഘനമാണ് വാങ്കഡെ നടത്തിയതെന്ന് എന്‍.സി.ബി വൃത്തങ്ങള്‍ പ്രതികരിച്ചു. തന്നെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ വാങ്കഡെ നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വാങ്കഡെയെ മെയ് 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. പിന്നീട് ജൂൺ എട്ടു വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടിനൽകി. 

Summary- Former Narcotics Control Bureau (NCB) Mumbai zonal director Sameer Wankhede, who was booked by the Central Bureau of Investigation (CBI) in an alleged bribery probe in the drugs-on-cruise case involving Bollywood actor Shah Rukh Khan's son Aryan Khan, has claimed that he and his family were receiving threats in the name of underworld don Dawood Ibrahim

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News