ജനപ്രിയ ബജറ്റ് ആയിരിക്കും സർക്കാർ കൊണ്ടു വരിക: കെ.വി തോമസ്

ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും

Update: 2023-02-01 03:09 GMT
ജനപ്രിയ ബജറ്റ് ആയിരിക്കും സർക്കാർ കൊണ്ടു വരിക: കെ.വി തോമസ്

കെ.വി തോമസ്

AddThis Website Tools
Advertising

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ബജറ്റിന് ഒരുപാട് പ്രത്യകതകള്‍ ഉണ്ടെന്നും സർക്കാർ ജനപ്രിയ ബജറ്റ് ആയിരിക്കും കൊണ്ടു വരികയെന്നും കെ.വി തോമസ്. കേരളം ടൂറിസം രംഗത്ത് നിക്ഷേപ സൗഹ്യദമായ സംസ്ഥാനമായി മാറണമെന്നും ജി.എസ്.ടി നിരക്ക് 50:50 എന്ന അനുപാതത്തിലേക്ക് എത്തണമെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.

'ഈ ബജറ്റിന് ഒരുപാട് പ്രത്യകതകളുണ്ട്. ഒൻപത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുകയാണ്. മറ്റൊന്ന് അടുത്ത പാർലിമെന്‍റ് തെരെഞ്ഞടുപ്പ് മുൻപുള്ള അവസാന സമ്പൂർണ ബജറ്റ് ആണിത്. അതുകൊണ്ടു തന്നെ സർക്കാർ കൂറച്ച്കൂടി ജനപ്രിയ ബജറ്റ് ആയിരിക്കും കൊണ്ടു വരിക. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെക്കാലത്തെ ആഗ്രഹമാണ് സ്പീഡ് റെയിൽവേ. അതിനുദാഹരണമാണ് വന്ദേ മാതരം ട്രെയിനും, കെ റെയിലും. ഞാൻ എം.പി ആയിരിക്കുന്ന കാലം മുതൽ എയിംസ്നെക്കുറിച്ചുള്ള താത്പര്യവും പറഞ്ഞിട്ടുണ്ട്. ടൂറിസം രംഗത്ത് നിക്ഷേപ സൗഹ്യദമായ സംസ്ഥാനമായി മാറണം. കർഷകർക്കും സ്റ്റാർട്ട് അപ്പുകള്‍ക്കും എന്ത് സഹായമാണ് നൽകുന്നതെന്ന് അറിയണം. ഇത്തരം കാര്യങ്ങളെയാണ് ആകാംഷയോടെ നോക്കുന്നത്.നമ്മള്‍ പ്രശ്നമായി കണ്ട അദാനിയുടെ നിക്ഷേപം നന്നായി വന്നിരിക്കുകയാണ്. അത് സാമ്പത്തികരംഗം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. നിലവിൽ ജി.എസ്.ടി നിരക്ക് 60:40 എന്ന അനുപാതത്തിലാണ് അതിന് മാറ്റം വരണം 50:50 എന്ന അനുപാതത്തിലേക്കെങ്കിലും വരണം. ധനകാര്യമന്ത്രി അത് ആവശ്യപ്പെട്ടിട്ടുണ്ട്.' എന്നാണ് കെ.വി തോമസ് പറഞ്ഞത്

അതേ സമയം യാത്രാസൗകര്യം വികസിപ്പിക്കാനായി സിൽവർ ലൈൻ പദ്ധതിയാണ് ഇടത് പക്ഷ സർക്കാർ മുന്നോട്ട് വച്ചതെന്നും പേര് മാറ്റിയാൽ പോലും അതിവേഗ പാത ഉപേക്ഷിക്കരുതെന്നും എ .എം ആരിഫ് എംപി ആവശ്യപ്പെട്ടു

ജി20 ഉച്ചകോടിയുടെ ആതിഥേയ രാജ്യം എന്ന നിലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക മാറ്റിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ .എം ആരിഫ് എം.പി പറഞ്ഞു. എയിംസ്, ശബരി റെയിൽ പദ്ധതി, മെട്രോ വികസനം എന്നീ പദ്ധതികളാണ് ബജറ്റിന്റെ പച്ചക്കൊടി കാത്ത് കിടക്കുന്നതെന്നും 28 വർഷമായി റെയിൽവേയിൽ കേരളത്തിന് പുതിയ പാത പ്രഖ്യാപിക്കാത്തതിനാൽ ഈ ബജറ്റ് ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നതെന്നും എ .എം ആരിഫ് കൂട്ടിച്ചേർത്തു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News