ജാർഖണ്ഡിൽ ഹേമന്ത് സോറന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനായില്ല

സർക്കാരിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുകയാണ്

Update: 2024-11-25 01:03 GMT
Editor : Jaisy Thomas | By : Web Desk
Advertising

റാഞ്ചി: ജാർഖണ്ഡിൽ ഹേമന്ത് സോറന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. സഖ്യകക്ഷികൾക്ക് നിർണായക സ്ഥാനം നൽകിയാണ് മന്ത്രിസഭ രൂപീകരണമെന്ന് നേതാക്കൾ. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. സർക്കാരിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുകയാണ്.

ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി. നാല് മന്ത്രിസ്ഥാനങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആർജെഡിക്കും സിപിഎംഎല്ലിനും ഓരോ മന്ത്രിസ്ഥാനങ്ങളും നൽകിയേക്കും. അതേസമയം മഹാരാഷ്ട്ര സർക്കാരിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്ന് നേതാക്കൾ. കാലാവധി അവസാനിക്കുന്നതിന് മുൻപ് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാത്ത പക്ഷം രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം നീങ്ങുന്നതാണ് പതിവ്.

മഹാരാഷ്ട്രയിലെ മുൻ സർക്കാരുകൾ കാലാവധി കഴിഞ്ഞു സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ശിവസേന ഷിൻഡേ വിഭാഗം എംഎൽഎമാരുടെ യോഗം ചേർന്നു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പേരാണ് ഉയർന്നു കേൾക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തുടരുന്നതിനോട് സംസ്ഥാന ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്. അതേസമയം ആറ് എംപിമാരുള്ള ഷിൻഡെ പക്ഷത്തെ പിണക്കാൻ കേന്ദ്രനേതൃത്വവും തയ്യാറല്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News