ഭാര്യയുടെ കന്യകാത്വം തെളിയിക്കാനായില്ല; 10 ലക്ഷം നഷ്ടപരിഹാരം തേടി യുവാവ്

വിവാഹദിവസം തന്നെ യുവതിയോട് കന്യകാത്വം തെളിയിക്കാൻ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു

Update: 2022-09-05 14:24 GMT
Editor : afsal137 | By : Web Desk
Advertising

ജയ്പൂർ: കന്യകാത്വം തെളിയിക്കാനാവാത്തതിനെ ചൊല്ലി യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം. കന്യകാത്വ പരിശോധനിയിൽ പരാജയപ്പെട്ടതോടെ ഭാർത്താവ് ഭാര്യ വീട്ടുകാരോട് പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

മെയ് 11ന് ഭിൽവാരയിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹദിവസം തന്നെ യുവതിയോട് കന്യകാത്വം തെളിയിക്കാൻ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു. കന്യാകാത്വ പരിശോധനയ്ക്ക് ഭർത്താവ് തന്നെ നിർബന്ധിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. പരിശോധനയിൽ പരാജയപ്പെട്ടതോടെ ഭർതൃവീട്ടുകാരിൽനിന്നും യുവതിക്ക് മർദനമേൽക്കേണ്ടി വന്നു. മെയ് 31ന് നാട്ടുകൂട്ടം വിളിച്ചുചേർത്തായിരുന്നു ഭർത്താവ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ ബലാത്സംഗത്തിനിരയാക്കിയതായി യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. സുഭാഷ് നഗർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ ബലാത്സംഗക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. കന്യകാത്വ പരിശോധന നടത്തുകയെന്നത് സാൻസി നാടോടി സമൂഹത്തിൽ വ്യാപകമായി നടക്കുന്ന ആചാരമാണെന്ന് മണ്ഡൽ ഡിഎസ്പി സുരേന്ദ്ര കുമാർ പറഞ്ഞു. കുക്കാടി പ്രാത എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

''ഉച്ചയ്ക്കു നടത്തിയ ആചാരങ്ങളിൽ ഞാൻ പരാജയപ്പെട്ടു, പിന്നീട് രാത്രി മുഴുവൻ ഇതു സംബന്ധിച്ച ചർച്ച നടന്നു, ഭയം കാരണം ഞാൻ ഒന്നും പറഞ്ഞില്ല, പിന്നീട് ഭർത്താവ് എന്നെ മർദിക്കുകയാണുണ്ടായത്''- യുവതി ഒരു വീഡിയോ ക്ലിപ്പിൽ പറഞ്ഞു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 498 എ (സ്ത്രീധനം), 384 (അപമാനം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News