ഹോളി ആഘോഷത്തിനൊരുങ്ങി ഉത്തരേന്ത്യ; യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ കർശന സുരക്ഷ
യുപിയിൽ മാത്രം ടാർപോളിൻ കൊണ്ട് മൂടിയത് നൂറിലേറെ മസ്ജിദുകളാണ്
Update: 2025-03-14 02:49 GMT


ന്യൂഡല്‍ഹി:നിറങ്ങളുടെ ഉത്സവത്തിൽ ആറാടി ഉത്തരേന്ത്യ. ചായങ്ങൾ പൂശിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യൻ ജനത. ശൈത്യകാലത്തിൽ നിന്നും ഉത്തരേന്ത്യ വസന്തത്തെ വരവേൽക്കുന്നത് നിറങ്ങളുടെ ഉത്സവത്തോടെയാണ്. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ടമാക്കാനുമായി കർഷകർ തുടങ്ങിയ ആഘോഷം പിൽക്കാലത്ത് നിറങ്ങളുടെ ഉത്സവമായി മാറി. മധുരം കഴിച്ചും, സൗഹൃദം പങ്കിട്ടും, ജനങ്ങൾ ഒത്തു കൂടുമ്പോൾ ഇവിടെ നിറങ്ങൾക്കു മാത്രമാണ് സ്ഥാനം.
അതേസമയം, ഹോളിദിവസം ജുമാനമസ്കാരത്തിന് മുസ്‍ലിംകൾ പുറത്തിറങ്ങരുതെന്ന യോഗി ആദിത്യനാഥിന്റെ ആഹ്വാനത്തിൽ വൻ പ്രതിഷേധത്തിന് സാധ്യതയുണ്ട്.യുപിയിൽ മാത്രം ടാർപോളിൻ കൊണ്ട് മൂടിയത് നൂറിലേറെ മസ്ജിദുകളാണ്.