ഉത്തർപ്രദേശിലെ അലിഗഢിലും വീടുകൾക്ക് വിള്ളൽ; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി
സ്മാർട്ട് സിറ്റി പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചതിന് പിന്നാലെയാണ് വിള്ളൽ ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിലും വീടുകൾക്ക് വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൻവാരിയഗൻജ് പ്രദേശത്താണ് സംഭവം. സ്മാർട്ട് സിറ്റി പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചതിന് പിന്നാലെയാണ് വിള്ളൽ ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. പരാതി അന്വേഷിക്കുമെന്ന് അലിഗഢ് മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വീടുകൾക്കും കെട്ടിടങ്ങൾ വിള്ളലുകളുണ്ടായതിനെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിച്ചുവരികയാണ്. അതിനിടെയാണ് അലിഗഢിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോഷിമഠിൽ 700-ൽ കൂടുതൽ കെട്ടിടങ്ങൾക്കാണ് നാശനഷ്ടമുണ്ടായത്. വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് ഉറപ്പ് ലഭിക്കാതെ ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
Aligarh, Uttar Pradesh | Just received information that cracks have developed in few houses in Aligarh. Will send our team and a probe will be conducted into why this has happened: Rakesh Kumar Yadav, Additional Commissioner, Municipal Corporation pic.twitter.com/T8j8H5heRZ
— ANI UP/Uttarakhand (@ANINewsUP) January 10, 2023