പത്ത് വർഷമായ ആധാർ കാർഡുകൾ പുതുക്കണം; നടപടി ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാൻ

വിവരങ്ങളിൽ മാറ്റം ഇല്ലെങ്കിൽ പോലും ആ സമയത്തെ രേഖകൾ നൽകാമെന്നാണ് കേന്ദ്രനിർദേശം

Update: 2022-11-10 11:56 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: പത്ത് വർഷം മുൻപ് ലഭിച്ച ആധാർ കാർഡുകൾ പുതുക്കണമെന്ന് കേന്ദ്ര നിർദേശം. രജിസ്റ്റർ ചെയ്ത് പത്തു വർഷം പൂർത്തിയായാൽ വിവരങ്ങൾ പുതുക്കാനാണ് നിർദേശം. ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രനിർദ്ദേശം. നേരത്തെ വിവരങ്ങൾ പുതുക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും നിർബന്ധമാക്കിയിരുന്നില്ല.

ആധാർ എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ് 10th അമൻഡ്‌മെന്റ് എന്നാണ് കേന്ദ്രം പുതിയ മാർഗനിർദേശത്തെ വിശേഷിപ്പിക്കുന്നത്. പത്ത് വർഷം കൂടുമ്പോൾ വിവരങ്ങൾ നിർബന്ധമായും പുതുക്കിനൽകണം. തിരിച്ചറിയൽ, മേൽവിലാസ രേഖകൾ, ഫോൺനമ്പർ എന്നിവയാണ് നൽകേണ്ടത്. വിവരങ്ങളിൽ മാറ്റം ഇല്ലെങ്കിൽ പോലും ആ സമയത്തെ രേഖകൾ നൽകാമെന്നാണ് നിർദേശം. ഓൺലൈൻ പോർട്ടലിലൂടെയും, ആധാർ കേന്ദ്രങ്ങളിലൂടെയും വിവരങ്ങൾ പുതുക്കി നൽകാം. പുതിയ മാർഗ നിർദേശങ്ങൾ ഇന്നലെ മുതൽ നിലവിൽ വന്നു. 

എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ മാറിയിട്ടുണ്ട്. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News