ഫലസതീൻ ജനതയ്ക്കുള്ള സഹായം ഇന്ത്യ തുടരും; ഫലസതീന് പിന്തുണയറിയിച്ച് മോദി

പശ്ചിമേഷ്യയിലെ ഭീകരവാദത്തിലും ആക്രമണത്തിലും മോദി ആശങ്കയറിയിച്ചു

Update: 2023-10-19 16:59 GMT
Advertising

ഡൽഹി: ഫലസതീന് പിന്തുണയറിയിച്ച് മോദി. ഗസ്സയിലെ അൽ-അഹ്ലി അൽ-അറബ് ആശുപത്രിയിൽ പൗരമാന്മാർക്ക് ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഫലസതീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിനോട് സംസാരിച്ചെന്നും ഫലസതീൻ ജനതയ്ക്കുള്ള സഹായം ഇന്ത്യ തുടരുംമെന്നും മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ ഭീകരവാദത്തിലും ആക്രമണത്തിലും മോദി ആശങ്ക അറിയിക്കുകയും ചെയ്തു.

അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നുവെന്നും ആക്രമണത്തിലെ കാരണക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മോദി ഇന്നലെ എക്സിൽ പ്രതികരിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരായ ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയാണ് മോദിയുടെ പ്രതികരണം. ആക്രമത്തിൽ 500 ലേറെ പേരാണ് കൊല്ലപ്പെട്ടത്.

ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം ഇപ്പോഴും ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ നൂർഷാം അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മുന്ന് ഫലസതീനികൾ കൊല്ലപ്പെട്ടു. ഇന്ന് നടന്ന ആക്രമണത്തിൽ ഹമാസ് ദേശീയ സുരക്ഷാ നേതാവ് ജിഹാദ് മെഹ്‌സിനും പോളിറ്റ് ബ്യുറോയിലെ ഏക വനിതാംഗമായ ജമീല അൽ ശൻത്വിയും കൊല്ലപ്പെട്ടു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News