ചരിത്രനിമിഷം; ബ​ഹിരാകാശത്ത് വിത്ത് മുളപ്പിച്ച് ഐഎസ്ആർഒ

വിക്ഷേപിച്ച് നാല് ദിവസത്തിലാണ് വിത്ത് മുളച്ചത്

Update: 2025-01-04 14:31 GMT
Advertising

ന്യൂഡൽ​​​ഹി: ബ​ഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഐഎസ്ആർഒ. വിക്രം സാരാഭായ് സ്‌പേസ് സെന്റർ വികസിപ്പിച്ചെടുത്ത CROPS പേലോഡ് വഴിയാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിനായി, എട്ട് പയർ വിത്തുകളാണ് സജ്ജീകരിച്ചത്. പി‌എസ്‌എൽ‌വി ഓർബിറ്റൽ എക്‌സ്‌പിരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം.

ഡിസംബർ 30ന് നടത്തിയ വിക്ഷേപണത്തിലാണ് ദൗത്യമൊരുക്കിയത്. വിക്ഷേപിച്ച് നാല് ദിവസത്തിലാണ് വിത്ത് മുളച്ചത്. ഈ മുന്നേറ്റം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്‌സ്പിരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പെയ്സിലാണ് (APEMS) വിത്തിന്റെ പരീക്ഷണം നടത്തിയത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News