കപിൽ സിബൽ, പി. ചിദംബരം... 41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്

വെള്ളിയാഴ്ചയായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി

Update: 2022-06-04 03:39 GMT
Advertising

ന്യൂഡൽഹി: 41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്. കോൺഗ്രസിന്റെ പി. ചിദംബരം, രാജീവ് ശുക്ല, ബിജെപിയുടെ സുമിത്ര വാൽമീകി, കവിതാ പാട്ടിദാർ, മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, ആർജെഡിയുടെ മിസാ ഭാർതി, ആർഎൽഡിയുടെ ജയന്ത് ചൗധരി തുടങ്ങിയവരാണ് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഉത്തർപ്രദേശിൽനിന്ന് 11, തമിഴ്‌നാടിൽനിന്ന് ആറ്, ബിഹാറിൽനിന്ന് അഞ്ച്, ആന്ധ്രപ്രദേശിൽനിന്ന് നാല്, മധ്യപ്രദേശിൽനിന്നും ഒഡീഷയിൽനിന്നും മൂന്നു വീതം, ചത്തിസ്ഗഢ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്ന് രണ്ട്, ഉത്തരാഖണ്ഡിൽനിന്ന് ഒന്ന് എന്നിങ്ങനെയാണ് എതിരില്ലാതെ വിജയം നേടിയ രാജ്യസഭാ സീറ്റുകൾ.


ബിജെപിയിൽ നിന്ന് ആകെ 14 പേരാണ് എതിരില്ലാതെ വിജയം നേടിയത്. കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവയിൽ നിന്ന് നാലുപേരും ഡിഎംകെ, ബിജെഡി എന്നിവയിൽനിന്ന് മൂന്നുപേരും രാജ്യസഭയിലെത്തി. ആംആദ്മി പാർട്ടി, ആർജെഡി, ടിആർഎസ്, എഐഡിഎംകെ എന്നിവയിൽനിന്ന് രണ്ടുപേരും ജെഎംഎം, ജെഡിയു, എസ്പി, ആർഎൽഡി എന്നിവയിൽനിന്ന് ഒരാളും മത്സരമില്ലാതെ സഭയിലെത്തി. കപിൽസിബൽ സ്വതന്ത്രനായാണ് സഭാംഗമായത്. വെള്ളിയാഴ്ചയായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി.

15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ പത്തിനാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇനി മഹാരാഷ്ട്ര - ആറു സീറ്റ്, രാജസ്ഥാനിലും കർണാടകയിലും -നാലു സീറ്റ്, ഹരിയാന - രണ്ടു സീറ്റ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. അതേസമയം, രാജസ്ഥാനിലെയും ഹരിയാനയിലെയും രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സസ്‌പെൻസ് വെള്ളിയാഴ്ചയും തുടർന്നു, അസ്വസ്ഥരായ കോൺഗ്രസ് അതിന്റെ എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രണ്ട് നഗരങ്ങളായ ഉദയ്‌പൂരിലെയും റായ്‌പൂരിലെയും ഹോട്ടലുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Kapil Sibal, p. Chidambaram ... 41 to enter Rajya Sabha unopposed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News