'ബി.ജെ.പിയുടെ അഴിമതികളെല്ലാം ഉടന്‍ പുറത്തുവിടും'; മുന്‍ സര്‍ക്കാരിലെ മുഡ പദ്ധതികളില്‍ അന്വേഷണം പ്രഖ്യാപിച്ചെന്ന് ഡി.കെ ശിവകുമാര്‍

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഡി.കെ മാധ്യമങ്ങളോട് പ്രതികരിച്ചത്

Update: 2024-07-25 11:33 GMT
Editor : Shaheer | By : Web Desk
Karnataka government will release list of MUDA sites, expose scams of BJP: D.K. Shivakumar

ഡി.കെ ശിവകുമാര്‍

AddThis Website Tools
Advertising

ബംഗളൂരു: മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി(മുഡ) അഴിമതിയില്‍ ബി.ജെ.പിയുടെ പങ്ക് ഉടന്‍ പുറത്തുവരുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ബി.ജെ.പി സര്‍ക്കാര്‍ കാലത്ത് അനധികൃതമായി അനുവദിച്ച മുഡ പദ്ധതികളെ കുറിച്ചെല്ലാം അന്വേഷണം പ്രഖ്യാപിച്ചതായി അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഡി.കെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

രണ്ടു വര്‍ഷംമുന്‍പ് ബി.ജെ.പി അനുവദിച്ച മുഡ പദ്ധതികളെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ സമ്മേളനത്തിനിടെ ബി.ജെ.പി അക്കാര്യം സമ്മതിക്കേണ്ടതായിരുന്നു. തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുമെന്ന ഭീതിയിലാണ് ബി.ജെ.പിയുള്ളതെന്നും ഡി.കെ പറഞ്ഞു.

മഹര്‍ഷി വാല്‍മീകി എസ്.ടി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അഴിമതിയെ കുറിച്ച് ഞങ്ങള്‍ വിശദമായ ചര്‍ച്ച അനുവദിച്ചിട്ടുണ്ട്. അന്ന് ബി.ജെ.പി നേതാക്കള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇതേ ബി.ജെ.പി മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതികരിക്കാന്‍ അനുവദിക്കുന്നില്ല. സ്വന്തം അഴിമതികള്‍ പുറത്തുവരുമെന്ന ഭയമാണ് അവര്‍ക്ക്. എന്നാല്‍, ബി.ജെ.പിയുടെ അഴിമതികള്‍ മുഖ്യമന്ത്രി രേഖാമൂലം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതിലെല്ലാം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡി.കെ ശിവകുമാര്‍ അറിയിച്ചു.

മുഡ പദ്ധതിയില്‍ അഴിമതി ആരോപിച്ച ബി.ജെ.പിയും ജെ.ഡി.എസും ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കര്‍ണാടക നിയമസഭയില്‍ രാത്രിവരെ നീണ്ട ധര്‍ണ നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഉള്‍പ്പെടെ അനുവദിച്ച പദ്ധതികള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ ആക്രമണം. 3,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ബി.ജെ.പി ആരോപണം. ഇതില്‍ കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍. അശോക് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Karnataka government will release list of MUDA sites, expose scams of BJP: D.K. Shivakumar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News