ശബരി പാതയ്ക്ക് കേരള സർക്കാരിന്റെ കൈയിൽ പണമില്ല; കെ റെയിൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് വി.മുരളീധരൻ

മുഖ്യമന്ത്രിയുൾപ്പെടെവർ പദ്ധതിയുടെ പേരിൽ ഭീഷണിപ്പെടുത്തുന്നു

Update: 2022-03-23 13:57 GMT
Advertising

കെ റെയിൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശബരി പാതയ്ക്കായി ചെലവഴിക്കാൻ കേരള സർക്കാരിന്റെ കൈയിൽ പണമില്ല. അതിവേഗ പാതയ്ക്ക് പണം ഉണ്ടെന്ന് അവകാശപ്പെടുന്നു. സിൽവർ ലൈനിൽ കേരള സർക്കാർ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

സിൽവർ ലൈനിനെ എതിർക്കുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സാമൂഹ്യ പ്രത്യാഘാത പഠനങ്ങൾ ഒന്നും പദ്ധതിയ്ക്കായി നടത്തിയില്ല. സിൽവർ ലൈൻ പദ്ധതിക്ക് റെയിൽ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് കേരള സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുൾപ്പെടെവർ പദ്ധതിയുടെ പേരിൽ ഭീഷണിപ്പെടുത്തുന്നു. ജനങ്ങളെ തല്ലിചതക്കുന്നു. കേരളത്തിൽ അതിവേഗ പാത വേണം. റെയിൽവേയിൽ പുതിയ ലൈനാണ് വേണ്ടത്. വന്ദേഭാരത് ട്രെയിനാണ് കേരളത്തിന് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

മുരളീധരന് പുറമേ കെ.സി വേണുഗോപാൽ എംപിയും പദ്ധതിയെ കുറിച്ച് രാജ്യസഭയിൽ രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിൽ നിലവിലെ റെയിൽവേ ലൈനിന്റെ എണ്ണം കൂട്ടണമെന്ന് കെ.സി വേണു ഗോപാൽ എംപി പറഞ്ഞു . കേന്ദ്രം ഇടപെട്ട് സിൽവർലൈൻ നടപടികൾ നിർത്തിവെപ്പിക്കണം. കേരളത്തിലെ ജനങ്ങൾ സിൽവർ ലൈൻ കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനെ സിപിഎം എതിർക്കുന്നു. അതേസമയം കേരളത്തിൽ അതിവേഗപാത നടപ്പാക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ സിപിഎം -ബിജെപി കൂട്ട്‌കെട്ടാണ് വ്യക്തമാകുന്നത്. സിൽവർ ലൈനിലുള്ള പണം എവിടെ നിന്നാണ് സർക്കാർ കണ്ടെത്തുക എന്നും അദ്ദേഹം ചോദിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News