ഹൽദിക്കിടെ അമിതമായി മഞ്ഞള്‍ പുരട്ടി, ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

മരിച്ച സീമ ജസ്​നാൻ പവാറിന്‍റെ രണ്ടാമത്തെ ഭാര്യയും പ്രതി അവരുടെ മൂന്നാമത്തെ ഭർത്താവുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു

Update: 2021-08-15 08:31 GMT
Editor : Roshin | By : Web Desk
Advertising

ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച്​ നടത്തിയ ഹൽദി ചടങ്ങിനിടെ തന്‍റെ ദേഹത്ത്​ അമിതമായി മഞ്ഞൾ തേച്ച​ ​ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഇന്ദപൂറിലെ ഭട്​നിമാഗനിൽ വെള്ളിയാഴ്ചയാണ്​ സംഭവം.

മുഖ്യ​പ്രതിയായ ജസ്​നാൻ പോപട്​ പവാറിനെയും (25) പിതാവ്​ യോഗേഷ്​ നാരാൺ പവാറിനെയും അറസ്റ്റ്​ ചെയ്​തു. 20കാരിയായ സീമ പവാറാണ്​ കൊല്ലപ്പെട്ടത്​. ബന്ധുവിന്‍റെ വിവാഹത്തിനായി പോയതായിരുന്നു ദമ്പതികൾ. ഹൽദി ചടങ്ങിനിടെ മഞ്ഞൾ അമിതമായി പുരട്ടിയെന്ന്​ പറഞ്ഞ്​ ഇരുവരും വഴക്കായി. ശേഷം ഉറങ്ങാൻ കിടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന സ്​ക്രൂഡ്രൈവർ എടുത്ത്​ കുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ഒമ്പത്​ മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മരിച്ച സീമ ജസ്​നാൻ പവാറിന്‍റെ രണ്ടാമത്തെ ഭാര്യയും പ്രതി അവരുടെ മൂന്നാമത്തെ ഭർത്താവുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. പാർഥി വിഭാഗത്തിൽ പ്പെട്ട ഇരുവരും തൊഴിലാളികളായിരുന്നു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News