20 രൂപ ബാക്കി കിട്ടാത്തതിന് റെയിൽവേക്കെതിരെ 22 വർഷം നിയമപോരാട്ടം; ഒടുവിൽ തുംഗനാഥിന് ജയം

1999ൽ നടന്ന സംഭവത്തിൽ മഥുര ജില്ലാ ഉപഭോക്തൃ കോടതിയിൽനിന്ന് 66 കാരനായ തുംഗനാഥിന് കഴിഞ്ഞ ആഴ്ചയാണ് നീതി ലഭ്യമായത്. അധിക തുകയായി ഈടാക്കിയ 20 രൂപക്ക് 1999 മുതൽ പ്രതിവർഷം പലിശയോട് കൂടി ഒരുമാസത്തിനുള്ളിൽ നൽകാൻ കോടതി വിധിച്ചു.

Update: 2022-08-14 02:35 GMT
Advertising

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റിന് 20 രൂപ അമിതമായി ഈടാക്കിയതിനെതിരെ ഇന്ത്യൻ റെയിൽവേക്കെതിരെ യു.പി മഥുര സ്വദേശി തുംഗനാഥ് ചതുർവേദി നടത്തിയ നിയമപോരാട്ടത്തിൽ നീതി ലഭിക്കാൻ എടുത്തത് നീണ്ട 22 വർഷം.

1999ൽ നടന്ന സംഭവത്തിൽ മഥുര ജില്ലാ ഉപഭോക്തൃ കോടതിയിൽനിന്ന് 66 കാരനായ തുംഗനാഥിന് കഴിഞ്ഞ ആഴ്ചയാണ് നീതി ലഭ്യമായത്. അധിക തുകയായി ഈടാക്കിയ 20 രൂപക്ക് 1999 മുതൽ പ്രതിവർഷം പലിശയോട് കൂടി ഒരുമാസത്തിനുള്ളിൽ നൽകാൻ കോടതി വിധിച്ചു. ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ 15 ശതമാനമായി പലിശനിരക്ക് ഉയർത്തുമെന്നും കോടതി പറഞ്ഞു. ഇത്രയും കാലത്തെ നിയമപോരാട്ടത്തിനുണ്ടായ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾക്ക് നഷ്ടപരിഹാരമായി 15,000 രൂപ അധികമായി നൽകാനും കോടതി വിധിച്ചു.

1999 ഡിസംബർ 25ന് സുഹൃത്തിനൊപ്പം അഭിഭാഷകനായ തുംഗനാഥ് ചതുർവേദി മഥുര കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മുറാദാബാദിലേക്ക് ടിക്കറ്റ് എടുത്തപ്പോഴാണ് 20 രൂപ അധികമായി ഈടാക്കിയത്. 100 രൂപ നൽകി ടിക്കറ്റ് ആവശ്യപ്പെട്ട തുംഗനാഥിന് കൗണ്ടറിലുണ്ടായിരുന്ന ക്ലർക്ക് ടിക്കറ്റിന്റെ വിലയായ 70 രൂപ എടുത്ത് 30 രൂപ ബാക്കി നൽകുന്നതിന് പകരം 10 രൂപ മാത്രമാണ് നൽകിയത്. ഇക്കാര്യം തുംഗനാഥ് ക്ലർക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അയാൾ കൃത്യമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി.

ഇതോടെ തുംഗനാഥ് നോർത്ത് ഈസ്റ്റ് റെയിൽവേ, മഥുര കാന്റ് സ്‌റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് ബുക്കിങ് ക്ലർക്ക് എന്നിവർക്കെതിരെ ജില്ലാ ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News