'പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ രണ്ട് ദിവസത്തെ അവധി വേണം'; ലീവ് ലെറ്റർ വൈറൽ

അഹമ്മദിന്റെ ആവശ്യം അംഗീകരിച്ച് ബിഡിഒ ആയാൾക്ക് അവധി നൽകി

Update: 2022-08-03 11:48 GMT
Editor : Dibin Gopan | By : Web Desk
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ രണ്ട് ദിവസത്തെ അവധി വേണം; ലീവ് ലെറ്റർ വൈറൽ
AddThis Website Tools
Advertising

ലഖ്നൗ: ഭാര്യയുമായുള്ള പിണക്കം തീർക്കാൻ രണ്ട് ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് എൽഡി ക്ലാർക്ക് അയച്ച ലീവ് ലെറ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ. കാൺപൂർ സ്വദേശിയായ ഷംസാദ് അഹമ്മദാണ് പ്രേംനഗർ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്ക് അടിയന്തിരമായ ലീവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

തർക്കമുണ്ടായതിനെ തുടർന്ന് ഭാര്യയും കുട്ടികളും അവളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി. ക്ഷമ പറഞ്ഞ് അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി ലീവ് അനുവദിക്കണമെന്നാണ് ഷംസാദ് അയച്ച അവധി അപേക്ഷയിൽ പറയുന്നത്.

'അവൾ പിണങ്ങിപ്പോയത് ഏറെ വേദനിപ്പിക്കുന്നു. അവളെ തിരിച്ചെത്തിക്കാൻ എനിക്ക് അവളുടെ ഗ്രാമത്തിലേക്ക് പോകണം. ദയവായി എന്റെ അവധി അപേക്ഷ സ്വീകരിക്കുക,'- ലീവ് അപേക്ഷയിൽ പറയുന്നു. അഹമ്മദിന്റെ ആവശ്യം അംഗീകരിച്ച് ബിഡിഒ ആയാൾക്ക് അവധി നൽകി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

Web Desk

By - Web Desk

contributor

Similar News