നീല തലപ്പാവ്​ മാ​ത്രം ധരിക്കുന്ന മൻമോഹൻ സിങ്​; അതിന്​ പിന്നി​ലൊരു കഥയുണ്ട്​

കേംബ്രിഡ്ജിൽ പഠിക്കുമ്പോൾ സുഹൃത്തുക്കള്‍ 'ബ്ലൂ ടര്‍ബന്‍' എന്നായിരുന്നു സ്​നേഹത്തോടെ വിളിച്ചിരുന്നത്​

Update: 2024-12-27 15:24 GMT
Advertising

ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ കുറിച്ച്​ ഓർക്കു​​േമ്പാൾ ആദ്യം ഓടിയെത്തുന്ന കാര്യങ്ങളിലൊന്നാണ്​ അദ്ദേഹത്തിന്റെ നീല തലപ്പാവ്​. ഒരിക്കല്‍ പോലും നീലയല്ലാതെ വേറെരെു നിറത്തിലുള്ള തലപ്പാവ് അദ്ദേഹം ധരിക്കാറില്ല.

2006ൽ മൻമോഹൻ സിങ്ങിന് കേംബ്രിഡ്​ജ്​ സർവകലാശാല നിയമ ബിരുദം നൽകി ആദരിക്കുന്ന ചടങ്ങിൽ എഡിന്‍ബര്‍ഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരന്‍, മൻമോഹൻ സിങ്ങി​നെ ചൂണ്ടി 'ആ തലപ്പാവിന്റെ നിറം നോക്കൂ' എന്ന് പറഞ്ഞു. ആ ചോദ്യം പെട്ടന്ന് തന്നെ സദസ്സിനെ കയ്യടിയിലേക്ക് നയിച്ചു. കൈയടിക്കെടുവിൽ മൻമോഹൻ സിങ്​ തന്റെ തലപ്പാവിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.

‘കേംബ്രിഡ്ജിൽ ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സുഹൃത്തുക്കള്‍ എന്നെ സ്നേഹത്തോടെ വിളിക്കാറുള്ളത് 'ബ്ലൂ ടര്‍ബന്‍' എന്നായിരുന്നു. അന്നുമുതലാണ് ഇളംനീല എനിക്ക് ഏറ്റവുമിഷ്​ടപ്പെട്ട നിറമാണെന്നും അത് ഞൻ സ്ഥിരം ഉപയോഗിക്കാറുള്ളതാണെന്നും മനസ്സിലാക്കുന്നത്. അന്ന് മുതൽ നീല തലപ്പാവ് ഞാൻ എന്റെ അടയാളമാക്കി മാറ്റി’ -മൻമോഹൻ സിങ് പറഞ്ഞു. നീല നിറം കേംബ്രിഡ്ജിലെ ഓര്‍മകളിലേക്ക് തന്നെ കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1952ൽ പഞ്ചാബ്​ സർവകലാശാലയിൽനിന്ന്​ ഇക്കണോമിക്​സിൽ ബിരുദവും 54ൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ശേഷം, 1957ലാണ് അദ്ദേഹം കേംബ്രിഡ്ജില്‍ എക്കണോമിക്സ് പഠിക്കാനെത്തുന്നത്.

കേംബ്രിഡ്ജിലെ പഠനകാലം തന്റെ ജീവിതത്തിലെ സുവര്‍ണകാലമാണെന്നും അധ്യാപകരും സഹപാഠികളും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും അദ്ദേഹം ഓർത്തെടുത്തു. കേംബ്രിഡ്ജ് കാലം നിക്കോളാസ് കല്‍ഡോര്‍, ജോവാന്‍ റോബിന്‍സണ്‍, അമര്‍ത്യ സെന്‍ തുടങ്ങിയ പ്രമുഖ സാമ്പത്തിക വിദഗ്ധരോടെപ്പം പങ്കിടാനായതില്‍ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്തു. കേംബ്രിഡ്ജനോടുള്ള തന്റെ ആദരവാണ് നീല ടര്‍ബന്‍ എന്നും മന്‍മോഹന്‍ സിങ്​ കൂട്ടിച്ചേര്‍ത്തു. 

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News