'മുസ്‌ലിം പെൺകുട്ടികളെ മതംമാറ്റി വിവാഹം കഴിക്കുന്നു': ആരോപണവുമായി ഗുജറാത്ത് എം.എൽ.എ

കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കുന്നതാണ് കണ്ടുവരുന്നത്. ന്യൂസ് ചാനലുകൾ പോലും ഹിന്ദു-മുസ്ലിം ചർച്ചകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്

Update: 2022-03-29 12:37 GMT
Editor : rishad | By : Web Desk
Advertising

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൂടുതൽ മുസ്‌ലിം പെൺകുട്ടികളെ  മതം മാറ്റി വിവാഹം കഴിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗയാസുദ്ദീന്‍ ഷെയ്ഖ്. ഗുജറാത്ത് നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് വളച്ചൊടിച്ച  കാര്യങ്ങള്‍ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് ദിവസം മുമ്പ് മണിനഗറിൽ, ഹിന്ദുപെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മുസ് ലിമായ യുവാവിന് ക്രൂര മര്‍ദനമാണ് ഏറ്റത്. രണ്ട് കുടുംബങ്ങളും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും പെൺകുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞിട്ടും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഗുജറാത്തിലെ ആൾക്കൂട്ട ആക്രമണ സംഭവങ്ങളെക്കുറിച്ച് സംസാരിക്കവെ ഷെയ്ഖ് പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കുന്നതാണ് കണ്ടുവരുന്നത്. ന്യൂസ് ചാനലുകൾ പോലും ഹിന്ദു-മുസ്‌ലിം ചർച്ചകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൂടുതൽ മുസ്‌ലിം പെൺകുട്ടികള്‍ ഹിന്ദുമതം സ്വീകരിച്ച് വിവാഹിതരായിട്ടുണ്ട്. കഴിഞ്ഞ തവണ ഇത്തരം നൂറ് ഉദാഹരണങ്ങൾ ഞാൻ മന്ത്രിക്ക് നൽകിയിരുന്നു. എന്നിട്ടും ഇത്തരം വിഷയങ്ങൾ വളച്ചൊടിക്കപ്പെടുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന ബജറ്റിലെ ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങള്‍ ദിനംപ്രതി കുറഞ്ഞുവരികയാണ്. അനുവദിച്ച പണം പോലും പൂർണമായി ചെലവഴിക്കുന്നില്ല. ഗുജറാത്തിൽ ന്യൂനപക്ഷ മന്ത്രാലയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

More Muslim girls married Hindu boys, converted: Cong MLA

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News