12 വർഷം മുമ്പുള്ള കൊലപാതകം; ഒരു കുടുംബത്തിലെ പത്തു പേർക്ക് ജീവപര്യന്തം തടവ്
ഷോപ്പിൽനിന്ന് തിരിച്ചു വരികയായിരുന്ന ഇരയെ പ്രതികൾ ആയുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു
12 വർഷം മുമ്പ് തർക്കത്തെ തുടർന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഒരു കുടുംബത്തിലെ പത്തു പേർക്ക് ജീവപര്യന്തം തടവ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ മനോജ് ഗുർജാറിന്റെ കുടുംബത്തിനാണ് ശിക്ഷ നേരിടേണ്ടി വരുന്നത്. ടിക്രൗളി ഗ്രാമത്തിലെ ശിവകുമാറാണ് 2010 നവംബർ മൂന്നിന് കൊല്ലപ്പെട്ടത്. ഷോപ്പിൽനിന്ന് തിരിച്ചു വരികയായിരുന്ന ഇരയെ പ്രതികൾ ആയുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ ഫലമായി പരിക്കേറ്റ ഇര പിന്നീട് മരണപ്പെടുകയായിരുന്നു. ദീർഘകാലമായുള്ള തർക്കത്തിന്റെ അനന്തരഫലമായായിരുന്നു കൃത്യം നടത്തിയത്.
പ്രതികളിലൊരാളായ മനോജ് ഗുർജാർ ഇരയെ ക്ലോസ് റേഞ്ചിൽ വെടി വെച്ചിരുന്നതായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അനിൽ അഗർവാൾ പറഞ്ഞു. ജൗറാ ടൗൺ കോടതിയിലെ സെക്കൻഡ് അഡീഷണൽ ജഡ്ജാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. പത്തു പേരും നാലായിരം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
Murder 12 years ago; Life imprisonment for ten members of a family