ആയുധങ്ങൾ മോഷ്ടിച്ച് വിറ്റു: നാഗാലാൻഡിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയും ഉള്‍പ്പെടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

Update: 2023-07-28 02:06 GMT
Advertising

കൊഹിമ: ആയുധങ്ങൾ മോഷ്ടിച്ച് വിറ്റതിന് നാഗാലാൻഡിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയും ഉള്‍പ്പെടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. 

പൊലീസ് ഇൻസ്പെക്ടർ മൈക്കിൾ യാന്താൻ ആയുധങ്ങൾ നൽകുന്നതിന് 4.25 ലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. ചുമൗ കേഡിയയിലെ പൊലീസിന്റെ ആയുധ സംഭരണശാലയിൽ നിന്നാണ് അത്യാധുനിക ആയുധങ്ങളടക്കം സംഘം കവർന്നത്. അറസ്റ്റിലായ പൊലീസ് ഇൻസ്പെക്ടർ ഈ ആയുധ സംഭരണ ശാലയുടെ ചുമതലക്കാരനായിരുന്നു.

മൈക്കിള്‍ കുറ്റം സമ്മതിച്ചതായി ദിമാപൂർ പൊലീസ് കമ്മീഷണർ കെവിതുട്ടോ സോഫി പറഞ്ഞു. എന്നാൽ ആർക്കാണ് ആയുധങ്ങള്‍ വിറ്റതെന്ന് വ്യക്തമായിട്ടില്ല. സ്‌റ്റോക്ക് വെരിഫിക്കേഷന്‍ സമയത്താണ് മോഷണ വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Summary- An inspector of Nagaland police and five others, including a woman have been arrested for trying to sell ammunition from the central store of the force

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News