ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും അട്ടിമറി നടന്നുവന്ന ആരോപണത്തിലും കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.

Update: 2024-10-17 01:01 GMT
Advertising

പഞ്ച്കുള: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. 

രാവിലെ 10 മണിക്ക് പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിലാണ് നായബ് സിങ് സൈനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് മുതിർന്ന ബിജെപി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മന്ത്രിമാരിൽ കൂടുതൽ പേരും പുതുമുഖങ്ങൾ ആയിരിക്കും. നായബ് സിങ് സെയ്നി മുഖ്യമന്ത്രിയായി തുടരുന്ന സാഹചര്യത്തിൽ ജാട്ട് വിഭാഗത്തിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രിയും ഉണ്ടായേക്കും. തുടർച്ചയായി മൂന്നാം തവണയാണ് ബിജെപി ഹരിയാനയിൽ അധികാരത്തിൽ എത്തുന്നത്.

48 സീറ്റുകൾ നേടിയാണ് പാർട്ടി വിജയം കൈവരിച്ചത്. അതേസമയം ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും അട്ടിമറി നടന്നുവന്ന ആരോപണത്തിലും കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News