ജന്മദിനത്തിൽ പി.വി നരസിംഹ റാവുവിനെ സ്മരിച്ച് രാജ്യം; ദീർഘവീക്ഷണമുള്ള നേതൃത്വവും പ്രതിബദ്ധതയും ശ്രദ്ധേയമെന്ന് മോദി

റാവുവിനെയും സാമ്പത്തിക പരിഷ്കാരങ്ങളെയും പ്രശംസിച്ച് കോൺ​ഗ്രസും ഖാർ​ഗെയും

Update: 2024-06-28 05:20 GMT
Advertising

 ഡൽഹി: മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാജ്ഞലികൾ അറിയിച്ച് പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ. " പി.വി നരസിംഹ റാവുവിനെ അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ സ്മരിക്കുന്നു. ഇന്ത്യയുടെ വികസനത്തോടുള്ള അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും പ്രതിബദ്ധതയും ശ്രദ്ധേയമാണ്. നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിക്ക് അദ്ദേഹം നൽകിയ അമൂല്ല്യമായ സംഭാവനകളെ ഞങ്ങൾ ബഹുമാനിക്കുന്നു," പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

മോദിക്കു പുറമേ മല്ലികാർജുൻ ഖാർ​ഗെയും കോൺ​ഗ്രസും നരസിംഹ റാവുവിനെ സ്മരിച്ച് എക്സിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. "മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവു ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിനും രാഷ്ട്രനിർമ്മാണത്തിനും നൽകിയ മഹത്തായ സംഭാവനകൾ എന്നും വിലമതിക്കപ്പെടും," ഖാർഗെ എക്സിൽ കുറിച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായകമായ ലിബറൽ പരിഷ്‌കാരങ്ങൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിനെ ഞങ്ങൾ ഓർക്കുന്നു. ഇന്ത്യയെ പുനർനിർമ്മിച്ച രാഷ്ട്രതന്ത്രജ്ഞന് ആദരാഞ്ജലികൾ. കോൺഗ്രസ് എക്സിൽ കുറിച്ചത് ഇങ്ങനെയാണ്.

1921-ൽ ജനിച്ച, മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു റാവു, 1991-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രിയായത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News