ആറുമാസം കറണ്ടു ബില്ലടിച്ചില്ല; സിദ്ദു അടക്കേണ്ടത് നാല് ലക്ഷം രൂപ

പി.എസ്.പി.സി.എൽ ഇതുവരെ സിദ്ദുവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിട്ടില്ല.

Update: 2022-01-28 14:06 GMT
Advertising

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു സ്വന്തം വീടിന്‍റെ ഇലക്ട്രിസിറ്റി ബില്ല് അടക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിദ്ദു  ആറുമാസമായി അമൃതസറിലുള്ള തന്റെ വീടിന്റെ ഇലക്ട്രിസിറ്റി ബില്ല് അടച്ചിട്ടില്ലെന്ന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ പറഞ്ഞു. 4,22,330 രൂപയാണ് സിദ്ദു അടക്കാനുളളത്. ജനുവരി 19 നാണ് പി.എസ്.പി.സി.എൽ  സിദ്ദുവിന്റെ വീട്ടിലെ ഇലക്ടിസിറ്റി ബില്ല് പുറത്ത് വിട്ടത്. എന്നാൽ  ഇതുവരെ സിദ്ദുവിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടില്ല.

ഇതാദ്യമായല്ല സിദ്ദു ഇലക്ട്രിസിറ്റി ബില്ല് അടക്കാതിരിക്കുന്നത്. 2021 ജൂലൈയിൽ മാസങ്ങളോളം ബില്ല് അടക്കാതിരുന്നതിനെത്തുടർന്ന് 8,74,784 രൂപയോളം ഒരുമിച്ചടക്കേണ്ടി വന്നിരുന്നു.

സിദ്ദുവിനെതിരെ വലിയവിമർശനങ്ങളാണ് ബി.ജെ.പി നേതാക്കൾ ഉന്നയിക്കുന്നത്. ഒരു വശത്ത് നാടിനെ കൊള്ളയടിക്കുന്ന മാഫിയകളെക്കുറിച്ച് സിദ്ദു ഘോരഘോരം പ്രസംഗിക്കുമ്പോൾ അദ്ദേഹം തന്നെ നാടിനെ കൊള്ളയടിക്കുകയാണെന്നും പി.എസ്.പി.സി.എൽ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാത്തത് എന്നും പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാവ് വിനീത് ജോഷി ചോദിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News