സ്‌കൂൾ പാഠപുസ്തകങ്ങളിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി സമിതിയുടെ നിർദേശം

ആയിരക്കണക്കിന് വിദ്യാർഥികൾ വിദേശ പൗരത്വം നേടുന്നത് രാജ്യസ്‌നേഹത്തിന്റെ അഭാവം മൂലമാണ്. ഇന്ത്യൻ സംസ്‌കാരത്തോട് സ്‌നേഹവും പ്രതിബന്ധതയും ഉണ്ടാവാൻ രാമായണവും മഹാഭാരതവും പഠിക്കണമെന്നും സമിതി അധ്യക്ഷൻ സി.ഐ ഐസക് പറഞ്ഞു.

Update: 2023-11-21 12:57 GMT
Advertising

ന്യൂഡൽഹി: സ്‌കൂൾ പാഠപുസ്തകങ്ങളിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി ഉന്നതതല സമിതിയുടെ നിർദേശം. ക്ലാസ്‌റൂമിന്റെ ചുവരുകളിൽ ഭരണഘടനയുടെ ആമുഖം രേഖപ്പെടുത്തണമെന്നും സി.ഐ ഐസക് അധ്യക്ഷനായ സമിതി ശിപാർശ ചെയ്തു.

ഏഴ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് സി.ഐ ഐസക് പറഞ്ഞു. കൗമാരപ്രായക്കാരായ വിദ്യാർഥികളിൽ രാജ്യസ്‌നേഹവും മാതൃരാജ്യത്തോടുള്ള പ്രതിബദ്ധതയും വളർത്തിയെടുക്കേണ്ടതുണ്ട്. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ രാജ്യംവിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് രാജ്യസ്‌നേഹത്തിന്റെ അഭാവം മൂലാണ്. അതുകൊണ്ട് തന്നെ അവരുടെ വേരുകൾ മനസിലാക്കുന്നതിനും സ്വന്തം രജ്യത്തോടും സംസ്‌കാരത്തോടുമുള്ള സ്‌നേഹം വളർത്തിയെടുക്കുന്നതിനും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പല വിദ്യാഭ്യാസ ബോർഡുകളും രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നുണ്ട്. എന്നാൽ അത് മിത്ത് എന്ന രീതിയിലാണ്. എന്താണ് ഈ മിത്ത്? ഈ ഇതിഹാസങ്ങൾ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർത്തിയാകില്ലെന്നും സി.ഐ ഐസക് പറഞ്ഞു. പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഭാരതം ആക്കണം, മൂന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ പുരാതന ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം പഠിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും കമ്മിറ്റി നേരത്തെ നൽകിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News