പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 20 കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന

ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് പരിശോധന.

Update: 2023-10-11 06:04 GMT
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 20 കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന
AddThis Website Tools
Advertising

ഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് പരിശോധന. ഇന്ന് പുലർച്ചെ അഞ്ചോടു കൂടിയാണ് മഹാരാഷ്ട്രയിൽ പരിശോധന ആരംഭിച്ചത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും റെയ്ഡ് ആരംഭിക്കുകയായിരുന്നു.  

മുംബൈയിലെ വിക്രോളി ഏരിയയിലുള്ള അബ്ദുൾ വാഹിദ് ശൈഖിന്റെ വസതിയിൽ എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തുകയാണ്. മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനായ ആളാണ് ശൈഖ്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Web Desk

By - Web Desk

contributor

Similar News