കോവീഷീല്‍ഡിന് യാത്രാനുമതി നല്‍കാനുള്ള അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍
അപേക്ഷ ലഭിച്ചാൽ കോവാക്‌സിനും പട്ടികയിൽ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് പരിശോധിക്കുമെന്ന് അവർ വ്യക്തമാക്കി.
കോവിഡ് വാക്‌സിനെടുത്തവർക്ക് യൂറോപ്യൻ യൂണിയന് കീഴിലുള്ള രാജ്യങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവീഷീൽഡ് വാക്‌സിനെടുത്തവർക്ക് യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങളിലേക്കുള്ള പ്രവേശനമില്ലായിരുന്നു.
കോവീഷീൽഡ് പട്ടികയിൽ ഉൾപ്പെടാത്തതിലുള്ള വിശദീകരണവുമായി ഇപ്പോൾ യൂറോപ്യൻ യൂണിയൻ മെഡിക്കൽ ഏജൻസിയായ ഇ.എം.എ (യൂറോപ്യൻ യൂണിയൻ മെഡിക്കൽ ഏജൻസി ) രംഗത്തെത്തി.
കോവീഷീൽഡിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യാതൊരു വിധ അപേക്ഷയും എവിടെനിന്നും ലഭിച്ചിട്ടില്ലെന്നാണ് അവരുടെ വിശദീകരണം. അപേക്ഷ ലഭിച്ചാൽ കോവാക്‌സിനും പട്ടികയിൽ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് പരിശോധിക്കുമെന്ന് അവർ വ്യക്തമാക്കി.
നിലവിൽ കോവീഷീൽഡിന് യൂറോപ്പിൽ അനുമതിയില്ലാത്തതിനാൽ യൂറോപ്പിലേക്ക് ജോലി-പഠന ആവശ്യാർത്ഥം യാത്ര ചെയ്യേണ്ട നിരവധി പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
സംഭവത്തിൽ കോവീഷീൽഡിന്‍റെ നിർമാതാക്കളായ സെറം ഇൻസ്റ്റ്യൂട്ടിന്‍റെ വിശദീകരവും പുറത്തുവന്നിട്ടുണ്ട്. കോവീഷീൽഡ് വാക്‌സിനെടുത്തവർക്ക് യൂറോപ്പിലേക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടു തന്നെ വിഷയം തങ്ങൾ ഉന്നത തലങ്ങളിൽ അറിയിച്ചിട്ടുണ്ടെന്നും നയതന്ത്ര തലത്തിൽ വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അവർ ട്വീറ്റ് ചെയ്തു.