രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പില്ല: നിതീഷ് കുമാര്‍

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് നിതീഷ് കുമാര്‍

Update: 2023-01-01 09:00 GMT
Advertising

പറ്റ്ന: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതില്‍ വിയോജിപ്പില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു നിതീഷ്.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. താൻ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് അവകാശവാദമുന്നയിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനിന്നാല്‍ ഭൂരിപക്ഷം ലഭിക്കും. മികച്ച രീതിയിൽ രാജ്യം ഭരിക്കാന്‍ കഴിയും. അധികാരത്തിലെത്തിയാൽ വികസനത്തിനുള്ള പദ്ധതികൾക്ക് രൂപം നല്‍കാന്‍ കഴിയുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ആധുനിക ഭാരതത്തിന്‍റെ രാഷ്ട്രപിതാവെന്ന തരത്തില്‍ നരേന്ദ്ര മോദിയെ പരിചയപ്പെടുത്തുന്ന ബി.ജെ.പി നേതാക്കളെ നിതീഷ് കുമാര്‍ വിമര്‍ശിച്ചു. രാജ്യത്തിനു വേണ്ടി മോദി എന്തുചെയ്തു? രാജ്യത്ത് എന്തു വികസനമാണുണ്ടായത്? വികസനം പരസ്യങ്ങളിൽ മാത്രമാണെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്‍റെ സംഭാവന എന്താണെന്നും നിതീഷ് കുമാര്‍ ചോദിച്ചു.

Summary- Bihar chief minister Nitish Kumar said on Saturday that he had no problems with Congress pushing for Rahul Gandhi as prime ministerial candidate for the next general elections

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News