പിഎഫ് പെൻഷൻ കേസ്; സുപ്രിം കോടതിയുടെ നിർണായക വിധി നാളെ
കേന്ദ്ര സർക്കാരും ഇപിഎഫ്‌ഒയും നൽകിയ ഹരജിയിലാണ് സുപ്രിം കോടതി വിധി പറയുക
Update: 2022-11-03 17:02 GMT
ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ വിധി നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ കേന്ദ്ര സർക്കാരും ഇപിഎഫ്‌ഒയും നൽകിയ ഹരജിയിലാണ് നാളെ രാവിലെ 10.30ന് സുപ്രിം കോടതി വിധി പറയുക.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിൽ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ശു ദുലിയ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. രണ്ടാഴ്ച്ചയോളം അപ്പീലിൽ വാദം കേട്ടിരുന്നു. ആഗസ്ത് 11നാണ് വാദം പൂർത്തിയാക്കിയത്.
ലക്ഷക്കണക്കിന് തൊഴിലാളികളാണ് സുപ്രിം കോടതി വിധിക്കായി പ്രതീക്ഷയോടെ കാത്ത് നിൽക്കുന്നത്. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാൽ വലിയ മാറ്റമാകും തൊഴിൽരംഗത്തുണ്ടാകുക.