വോട്ടിങ് യന്ത്രത്തിലെ ചിഹ്നത്തിൽ ഫെവിക്വിക്കെറിഞ്ഞു; ലഖിംപൂർ ഖേരിയിൽ രണ്ടുമണിക്കൂർ പോളിംഗ് മുടങ്ങി
സൈക്കിൾ ചിഹ്നത്തിലാണ് ഒട്ടിപ്പിടിക്കുന്ന വസ്തു എറിഞ്ഞതെന്ന് സമാജ്‌വാദി സ്ഥാനാർഥി ഉത്കർഷ് വർമ
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ചിഹ്നത്തിൽ ഫെവിക്വിക്കെറിഞ്ഞതിനെ തുടർന്ന് ലഖിംപൂർ ഖേരി കാദിപൂർ സാനി പ്രദേശത്തെ പോളിങ് കേന്ദ്രത്തിൽ രണ്ടുമണിക്കൂർ പോളിംഗ് മുടങ്ങി. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലാണ് സംഭവം. ഇത് വിവാദമായതിനെ തുടർന്ന് ഇവിഎം മാറ്റിയശേഷം വോട്ടിങ് തുടർന്നു. സൈക്കിൾ ചിഹ്നത്തിലാണ് ഒട്ടിപ്പിടിക്കുന്ന വസ്തു എറിഞ്ഞതെന്ന് സമാജ്‌വാദി സ്ഥാനാർഥി ഉത്കർഷ് വർമ പറഞ്ഞു. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതായും കേസെടുത്തതായും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ബി.ആർ. തിവാരി പറഞ്ഞു.
Fevi-Quick was used by unknown person at an EVM at a polling booth in Lakhimpur Kheri Vidhansabha.
— Ayushman Kumar (@Iam_Ayushmann) February 23, 2022
The voting remained suspended for at least 2 hours. Later, officials changed EVM & hv registered case against unknown person.
📷: SP Kheri, Sanjiv Suman.@AlokReporter pic.twitter.com/4fTV2taX2a
നാലാം ഘട്ടത്തിൽ ലഖിംപൂർ ഖേരിയടക്കം ഒമ്പത് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം പ്രദേശത്ത് പ്രതിഷേധിച്ച നാലു കർഷകരെ മന്ത്രി പുത്രൻ വാഹനമിടിച്ച് കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. സംഭവത്തിൽ ആകെ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. പിലിബിത്ത്, സീതാപ്പൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബാന്ദ, ഫത്തേപ്പൂർ എന്നിവിടങ്ങളിലാണ് ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Polling at Lakhimpur Kheri disrupted for two hours due to throwing of Fevikwik on the electronic voting machine symbol